INDIANEWSTop News

ഗുലാബ് ചുഴലികാറ്റ് ഇന്ന് തീരംതൊടും;ഒഡീഷയുടെ തെക്കന്‍ ജില്ലകളിലും ആന്ധ്രയുടെ വടക്കന്‍ മേഖലയിലും ജാഗ്രത

ന്യൂഡൽഹി: ബം​ഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ​ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് തീരംതൊടുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. ഗോപാൽപൂരിനും വിശാഖപട്ടണത്തിനുമിടയിൽ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. ഒഡീഷയുടെ തെക്കൻ ജില്ലകളിലും ആന്ധ്രയുടെ വടക്കൻ മേഖലയിലും ജാഗ്രതാ നിർദേശം നൽകി. നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. ഒഡീഷയും ആന്ധ്രാ പ്രദേശും കനത്ത ജാ​ഗ്രതയിലാണ്. 65 മുതൽ 85 വരെ വേ​ഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.

വടക്കൻ ആന്ധ്രയിലും ഒഡീഷയുടെ തെക്കൻ മേഖലയിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. രക്ഷാപ്രവർത്തനത്തിനായി ദുരന്തനിവാരണ സേനാംഗങ്ങളെ വിന്യസിച്ചതായും മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും സർക്കാർ അറിയിച്ചു. ഒഡീഷയിൽ മാത്രം ദേശീയ ദുരന്തനിവാരണ സേനയുടെ 13 സംഘങ്ങളെ വിന്യസിച്ചു. കോസ്റ്റുഗാർഡിൻറെ പതിനഞ്ചിലധികം ബോട്ടുകൾ തീരമേഖലയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഒഡീഷയുടെ തെക്കൻ ജില്ലകളിലാണ് കൂടുതൽ നാശനഷ്ടങ്ങൾക്ക് സാധ്യത.

കേരളത്തിലും മഴ വ്യാപകമാകും. ശനിയാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖാപിച്ചിട്ടുണ്ട്. ഞായറാഴ്ച തൃശൂരൊഴിച്ച് തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള എട്ടുജില്ലകളിൽ ജാഗ്രതാ നിർദേശമുണ്ട്. ടൗട്ടെ, യാസിൻ ചുഴലിക്കാറ്റുകൾക്കു ശേഷം ഈ വർഷത്തെ മൂന്നാമത്തെ ചുഴലിക്കാറ്റാണു ഗുലാബ്.

പാകിസ്ഥാനാണ് ഗുലാബ് എന്ന പേര് നിർദേശിച്ചത്. ചുഴലിക്കാറ്റിൻറെ പശ്ചാത്തലത്തിൽ കേരളത്തിൽ സെപ്റ്റംബർ 28 വരെ മഴ സജീവമാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മധ്യ തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

കാലാവസ്ഥ പ്രക്ഷുബ്ധമാവാനുള്ള സാധ്യത മുൻനിർത്തി സെപ്തംബർ 26 മുതൽ 27 വരെ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close