NEWSTop NewsWORLD

ചെക്ക് റിപ്പബ്ളിക്കിനെ കുറിച്ചും ഇനി മിണ്ടരുത്; നാലു പതിറ്റാണ്ട് രാജ്യം ഭരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പാര്‍ലമെന്‍റില്‍ ഇപ്പോള്‍ വട്ടപൂജ്യം; പാര്‍ട്ടിക്കുള്ളിലും കടുത്ത ഭിന്നത

പ്രാഗ്: നാലു പതിറ്റാണ്ട് ഭരിച്ച കമ്യൂണിസ്റ്റു പാർട്ടിക്ക് പുതിയ തിരഞ്ഞെടുപ്പോടെ ചെക് റിപ്പബ്ലിക്കിന്റെ പാർലമെന്റിൽ പ്രാതിനിധ്യം ഇല്ലാതായി. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ പാർട്ടിക്കു കിട്ടിയത് 3.62% വോട്ട്. ചുരുങ്ങിയത് 5% വോട്ട് വേണം പ്രാതിനിധ്യം ഉറപ്പാക്കാൻ തിരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടർന്നു കമ്യൂണിസ്റ്റ് പാർട്ടി നേതാവ് വോജ് ടെക് ഫിലിപ് രാജിവച്ചു. ചെക്ക് റിപ്പബ്ലിക്കിനെ പ്രതിനിധാനം ചെയ്യുന്ന യൂറോപ്യൻ പാർലമെന്റ് അംഗമായ കറ്റെസിന കോനെനി അദ്ദേഹത്തിന് പകരം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു.

തിരഞ്ഞെടുപ്പ് പ്രധാനമന്ത്രി ആന്ദ്ര ബാബിഷിനും തിരിച്ചടിയായി. പ്രധാനമന്ത്രി ആൻഡ്രെജ്‌ ബാബിയുടെ വിദേശനിക്ഷേപ ഇടപാടുകൾ പൻഡോറ റിപ്പോർട്ടിലൂടെ പുറത്തുവന്ന്‌ ദിവസങ്ങൾക്കകമായിരുന്നു വോട്ടെടുപ്പ്‌. ബാബിഷിന്റെ (67) യെസ് പാർട്ടി 27.1% വോട്ട് നേടിയപ്പോൾ 3 ലിബറൽ യാഥാസ്ഥിതിക പാർട്ടികളുടെ സഖ്യത്തിന് 27,8% വോട്ട് കിട്ടി. പിറേറ്റ് പാർട്ടിയും സ്റ്റാൻ പാർട്ടിയും ചേർന്ന മറ്റൊരു പ്രതിപക്ഷസഖ്യത്തിനു 15.6% വോട്ടുണ്ട്. ഈ രണ്ടു സഖ്യങ്ങളും ചേർന്നു പുതിയ പ്രധാനമന്ത്രിയെ തീരുമാനിക്കും. കുടിയേറ്റവിരുദ്ധരായ ഫ്രീഡം ആൻഡ് ഡയറക്ട് ഡെമോക്രാറ്റിക് പാർട്ടിക്ക് 9.6% വോട്ട് കിട്ടി.

വെള്ളിയാഴ്ച ആരംഭിച്ച തിരഞ്ഞെടുപ്പ് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് അവസാനിച്ചു. ഈ വർഷം, 22 സ്ഥാപനങ്ങളാൽ നാമനിർദ്ദേശം ചെയ്യപ്പെട്ട 5,242 സ്ഥാനാർത്ഥികൾ, ചേംബർ ഓഫ് ഡെപ്യൂട്ടീസിലെ 200 സീറ്റുകളിൽ മത്സരിച്ചു.

1968 ജനവരിയിൽ അലക്സാൻഡർ ദുപ്ചെക് ചെകോസ്ലാവാക്യൻ കമ്യുണിസ്റ്റ് പാർട്ടിയുടെ മുഖ്യഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ടു. കമ്യൂണിസ്റ്റ് ആദർശങ്ങളിൽ അടിയുറച്ച വിശ്വാസമുള്ള വ്യക്തിയായിരുന്നു ദുപ്ചെക്. എന്നിരിക്കിലും അദ്ദേഹം നടപ്പാക്കിയ പരിഷ്കരണങ്ങൾ സാമ്പത്തിക-രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക മേഖലകളിൽ വലിയതോതിൽ ഉദാരവത്കരണത്തിന് ഇടയാക്കി. ഈ ഹ്രസ്വകാലഘട്ടം പ്രാഗ് വസന്തം എന്ന പേരിൽ അറിയപ്പെടുന്നു. സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിൽ നിന്ന് ചെകോസ്ലാവാക്യ വ്യതിചലിക്കുന്നതായി സോവിയറ്റ് നേതൃത്വം ആശങ്കപ്പെട്ടു.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം 1948 മുതൽ 1989ലെ വെൽവെറ്റ് വിപ്ലവം വരെ കമ്യൂണിസ്റ്റ് സ്വേച്ഛാധികാരത്തിനു കീഴിലായിരുന്നു അവിഭക്ത ചെക്കോസ്ലൊവാക്യ. 1989 മുതൽ ശക്തിക്ഷയിചുവരികയായിരുന്നു. 1993ലാണു രാജ്യം ചെക്, സ്ലോവാക്യ എന്നായി പിരിഞ്ഞത്. 1968ൽ “പ്രാഗ് വസന്തം എന്ന പേരിൽ അറിയപ്പെട്ട ദുബക്കിന്റെ നേതൃത്വത്തിലുള്ള പരിഷ്കരണങ്ങളെ സോവിയറ്റ് പട്ടാളം കടന്നുകയറി തല്ലിക്കൊഴിച്ചതു കമ്യൂണിസ്റ്റ് രാജ്യങ്ങളെപ്പോലും രണ്ടു തട്ടിലാക്കിയിരുന്നു.

മുൻ ചെക്കോസ്ലോവാക്യയുടെ ചരിത്രത്തിലേക്ക് പോകുകയാണെങ്കിൽ, 1925 -ന് ശേഷം ആദ്യമായാണ് ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പാർട്ടിക്ക് ചെക്ക് പാർലമെന്റിൽ പ്രാതിനിധ്യം ലഭിക്കാത്തത്. ചെക്കോസ്ലോവാക്യയിലെ മുൻ കമ്മ്യൂണിസ്റ്റ് പാർട്ടി സോവിയറ്റ് ഭരണകൂടത്തിന്റെ പതനത്തിനുശേഷം 1989 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ബോഹെമിയയും മൊറാവിയയും രൂപീകരിച്ചു, രാജ്യങ്ങൾ തമ്മിലുള്ള പിളർപ്പ് പ്രതീക്ഷിച്ചു. 2021 ചെക്ക് രാജ്യങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നു.

ചെക് റിപ്പബ്ലിക് പ്രസിഡന്റ് മിലോസ് സിമനെ (77) ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്നു തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പാർലമെന്റ് തിരഞ്ഞെടുപ്പ് പൂർത്തിയാകുകയും നിലവിലുള്ള പ്രധാനമന്ത്രി ആന്ദ്രേ ബാബിഷിന് ഭൂരിപക്ഷം കിട്ടാതെ പോകുകയും ചെയ്ത നിർണായക സന്ദർഭത്തിലാണ് പ്രസിഡന്റ് ആശുപത്രിയിലായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close