KERALANEWSTop News

മകളുടെ വിവാഹത്തോട് എതിർപ്പ്; കല്യാണത്തലേന്ന് ഭാര്യയെയും മക്കളെയും വെട്ടിപ്പരിക്കേൽപ്പിച്ച് ഗൃഹനാഥൻ; പരിക്കുമായി കതിർമണ്ഡപത്തിലെത്തി വധു

നെയ്യാറ്റിൻകര: മകളുടെ വിവാഹത്തോടുള്ള എതിർപ്പിനെ തുടർന്ന് ഗൃഹനാഥൻ മക്കളെയും ഭാര്യയെയും വെട്ടി പരിക്കേൽപിച്ചു. തലയ്‌ക്കേറ്റ പരിക്കുമായി കതിർമണ്ഡപത്തിലെത്തിയ യുവതിയുടെ വിവാഹം നടന്നു. പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. പ്രണയിച്ച യുവാവുമായി മകളുടെ വിവാഹം നടത്തുന്നതിൽ പിതാവിന് താത്പര്യമില്ലായിരുന്നു. ഗൃഹനാഥന്റെ സമ്മതമില്ലാതെ തന്നെ വിവാഹം നടത്താൻ ഭാര്യയും മകളും തീരുമാനിച്ചത് ഇയാളെ പ്രകോപിപ്പിക്കുകയായിരുന്നു. കല്യാണ തലേദിവസമായ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഭാര്യയെയും മക്കളെയും ഇയാൾ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. എന്നാൽ തലയ്‌ക്കേറ്റ പരിക്കുമായി കതിർ മണ്ഡപത്തിലെത്തിയ യുവതിയുടെ വിവാഹം നടന്നു.

ഭാര്യയേയും മക്കളേയും വെട്ടിയതിന് ശേഷം പിതാവ് ഒളിവിൽ പോയിരുന്നു. എന്നാൽ പൊലീസ് ഇയാളെ കണ്ടെത്തി കസ്റ്റഡിയിൽ എടുത്തു. ആറാലുംമൂട് പൂജാ നഗർ മണ്ണറത്തല വീട്ടിൽ പ്രദീപ് ചന്ദ്രൻ (57) ആണ് ഭാര്യയെയും മക്കളെയും വെട്ടിപ്പരിക്കേൽപ്പിച്ചത്. മകളുടെ വിവാഹം തന്റെ ഇഷ്ടമില്ലാതെ നടത്തുന്നതിലുള്ള ദേഷ്യം കാരണമാണ് പ്രദീപ് ആക്രമണം നടത്തിയതെന്ന് നെയ്യാറ്റിൻകര പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാത്രിയാണ് ഭാര്യയേയും മക്കളേയും ഇയാൾ ആക്രമിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ കംപ്യൂട്ടർ കമ്പനിയിൽ ജീവനക്കാരിയായ മകൾ ഒപ്പം ജോലി ചെയ്ത തൃശ്ശൂർ സ്വദേശിയുമായി പ്രണയത്തിലായിരുന്നു. ബുധനാഴ്ച ബാലരാമപുരത്തെ കല്യാണ മണ്ഡപത്തിൽവെച്ച് ഇവരുടെ വിവാഹം നടത്താൻ തീരുമാനിച്ചു. എന്നാൽ ഈ വിവാഹത്തോട് പ്രദീപിന് സമ്മതമില്ലായിരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close