NEWSWORLD

22 കാരിയായ മകളുടെ പേരിൽ കോളേജിൽ ചേർന്ന് 48കാരി; കാമുകന്മാരുമായി ഡേറ്റിങ്ങും വിദ്യാഭ്യാസ വായ്പാ തട്ടിപ്പും നടത്തിയത് രണ്ടു വർഷത്തോളം; ലക്ഷങ്ങൾ തട്ടിയ യുവതി ഒടുവിൽ അറസ്റ്റിൽ

ന്യൂയോർക്ക്​: മകളുടെ പേരിൽ കോളേജിൽ ചേർന്ന് 48കാരി തട്ടിപ്പ് നടത്തിയത് രണ്ട് വർഷത്തോളം. മകളായി ചമഞ്ഞ്​​ തട്ടിപ്പ്​ നടത്തിയ 48കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. 22കാരിയായ സ്വന്തം മകളുടെ പേരിൽ കോളജിൽ ചേരുകയും വിദ്യാഭ്യാസ വായ്​പയും ഡ്രൈവിംഗ്​ ലൈസൻസും തരപ്പെടുത്തുകയും യുവാവുമായി പ്രണയത്തിലാകുകയും ചെയ്​തിരുന്നു 48കാരി.

മകളുടെ പേര്​ ഉപയോഗിച്ച്​ തട്ടിപ്പ്​ നടത്തിയതായി ലോറ ഓഗ്ലെസ്​ബി കുറ്റസമ്മതം നടത്തി. 2016ൽ മകൾ ലോറൻ ആഷ്​ലീ ഹെയ്​സിന്‍റെ പേരിൽ ഒരു സോഷ്യൽ സെക്യൂരിറ്റി കാർഡിന്​ അവർ അപേക്ഷിച്ചിരുന്നു. മിസോറി ഡ്രൈവിങ്​ ലൈസൻസും അവർ നേടിയിരുന്നു.

2017ൽ സൗത്ത്​ വെസ്റ്റ്​ ബാപ്​റ്റിസ്​റ്റ്​ യൂണിവേഴ്സിറ്റിയിൽ മകളുടെ ഐഡന്‍റിറ്റി ഉപയോഗിച്ച്​ എൻറോൾ ചെയ്യുകയും ചെയ്​തു. തുടർന്ന്​ വിദ്യാഭ്യാസ വായ്​പക്ക്​ അപേക്ഷിച്ചു. ഫെഡൽ വിദ്യാഭ്യാസ വായ്​പയായി 7.12 ലക്ഷം, പെൽ ഗ്രാൻ്​സായി 4.48 ലക്ഷം, യൂണിവേഴ്​സിറ്റി ബുക്ക്​ സ്​റ്റോറിൽനിന്ന്​ പുസ്​തകങ്ങൾ വാങ്ങാനായി 25,500 രൂപയും മറ്റു സാമ്പത്തിക ചെലവുകൾക്ക്​ 1.41 ലക്ഷവും അവർ തട്ടിയെടുത്തു.

മിസോറിലേക്ക്​ പോകുന്നതിന്​ മുമ്പ്​ മകൾക്കൊപ്പം അർക്കൻസസിലായിരുന്നു ലോറയുടെ താമസം. പിന്നീട്​ മകളുമായി ലോറ ബന്ധം പുലർത്തിയിരുന്നില്ല. ലോറ 22കാരിയാണെന്നാണ്​ മൗണ്ടൻ വ്യൂ വാസികളും വിശ്വസിച്ചിരുന്നത്​. ഇതേ തുടർന്ന്​ പ്രദേശത്തെ ഒരു ലൈബ്രറിയിൽ ജോലിയും തരപ്പെടുത്തിയിരുന്നു.

‘എല്ലാവരും അവർ പറയുന്നത്​ വിശ്വസിച്ചു. അവൾക്ക്​ 22 വയസാണെന്ന്​ വിശ്വസിച്ച കാമുകൻമാരും ഉണ്ടായിരുന്നു’ -മൗണ്ടൻ വ്യൂ പൊലീസ്​ ചീഫ്​ ജാമീ പെർകിൻസ്​ പറഞ്ഞു.

തട്ടിപ്പിന്​ ശിക്ഷയായി യൂണിവേഴ്​സിറ്റിക്കും ​മകൾക്കും ലോറ നഷ്​ടപരിഹാരം നൽകണം. കൂടാതെ അഞ്ചുവർഷത്തെ ജയിൽ ശിക്ഷയും അനുഭവിക്കണം.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close