NEWSSPORTS

ഡേവിഡ് വീസ മൂന്നാമൻ; ടി20 ലോകകപ്പ് രണ്ട് ടീമുകൾക്ക് വേണ്ടി കളിച്ച താരങ്ങൾ ഇവരൊക്കെ

അബുദാബി : 2021 ടി20 ലോകകപ്പിൽ അത്ഭുത നേട്ടങ്ങൾ അവസാനിക്കുന്നില്ല. മലിംഗയെ വിക്കറ്റ് വേട്ടയിൽ പിന്തള്ളി ഷാക്കിബ് മുന്നിൽ കയറിയതും, ഡബിൾ ഹാട്രിക് നേടി കർട്ടിസ് കാമ്പർ തിളങ്ങിയതും അതിൽ ചിലത് മാത്രമാണ്. ഇപ്പോഴിതാ ഡേവിഡ് വീസയും ഒരു അപൂർവ റെക്കോർഡിന് ഉടമയായി തീർന്നിരിക്കുകയാണ്. ടി20 ലോകകപ്പ് രണ്ട് ടീമിന് വേണ്ടി കളിച്ച മൂന്നാമത്തെ താരമാണ് വീസ. ആദ്യം ദക്ഷിണാഫ്രിക്കക്ക് വേണ്ടിയും ഇപ്പോൾ നമീബിയക്ക് വേണ്ടിയുമാണ് വീസ കളിക്കുന്നത്. ഇതിനു മുൻപ് രണ്ട് താരങ്ങളാണ് ടി20 ലോകകപ്പ് രണ്ട് രാജ്യങ്ങൾക്ക് വേണ്ടി കളിച്ചിട്ടുള്ളത്.

1.ഡിർക് നാനസ്

ഡിർക് നാനസ്, ഈ പേര് അങ്ങനെയൊന്നും ഒരു ക്രിക്കറ്റ് പ്രേമിയും മറന്നിട്ടുണ്ടാവില്ല. 2009-ൽ ഇംഗ്ലണ്ടിൽ നടന്ന ടി20 ലോകകപ്പിൽ നെതർലാൻഡ്സിനു വേണ്ടി നാനെസ് കളിക്കുകയും അടുത്ത വർഷം വെസ്റ്റ് ഇൻഡീസിൽ നടന്ന ലോകകപ്പിൽ ഓസ്ട്രേലിയക്ക് വേണ്ടി കളിക്കുകയും ചെയ്തു.

2.റിലോഫ് വാൻ ഡെർ മെർവ്

ദക്ഷിണാഫ്രിക്കയുടെ സ്പിൻ ബൗളിങ്ങിന് പുതിയൊരു മാനം നൽകിയ ബൗളർ ആയിരുന്നു വാൻ ഡെർ മെർവ്. 2009-ലും 2010-ലും നടന്ന ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്ക് വേണ്ടി മത്സരിച്ച താരം 2016-ൽ നടന്ന ലോകകപ്പിലും ഇപ്പോൾ നടക്കുന്ന 2021 ലോകകപ്പിലും നെതർലാൻഡ്സിനു വേണ്ടി കളിക്കുന്നു.

3.ഡേവിഡ് വീസ

2016-ൽ ദക്ഷിണാഫ്രിക്കക്ക് വേണ്ടിയും 2021 ലോകകപ്പിൽ നമീബിയക്ക് വേണ്ടിയുമാണ് വീസ കളിക്കുന്നത്. മികച്ച ഒരു ബൗളിങ്ങ് ഓൾറൗണ്ടർ ആണ് വീസ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close