INDIANEWSTop News

അഖാഡ പരിഷത്ത് അധ്യക്ഷൻ നരേന്ദ്രഗിരിയുടെ മരണം; അന്വേഷണത്തിനൊരുങ്ങി സിബിഐ

അഖാഡ പരിഷത്ത് അധ്യക്ഷൻ നരേന്ദ്രഗിരിയുടെ മരണത്തിൽ അന്വേഷണം ഏറ്റെടുക്കാനൊരുങ്ങി സിബിഐ. ഇന്നലെയാണ് യുപി സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്. കേസിൽ കൂടുതൽ ആളുകളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരങ്ങൾ.

നരേന്ദ്രഗിരിയുടെ മരണത്തിന് പിന്നാലെ അഖാഡ പരിഷത്ത് അടക്കം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. അലഹബാദ് ഹൈക്കോടതിയിലും ഇത് സംബന്ധിച്ച ഹർജി എത്തിയിരുന്നു. കേസ് സംബന്ധിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് യുപി പോലീസിൽ നിന്നും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. നാളെയാവും കേസ് ഏറ്റെടുത്ത ഔദ്യോഗിക അറിയിപ്പുണ്ടാവുക.

മൂന്ന് പേരെയാണ് കേസിൽ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. കൂടുതൽ ആളുകളിലേക്ക് അന്വേഷണം ആരംഭിക്കാനാണന് സംഘം ഒരുങ്ങുന്നത്.
നരേന്ദ്രഗിരിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു. കഴുത്തിൽ വി ആകൃതി പാടുകൾ കണ്ടതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ബലപ്രയോഗം നടന്നതായുള്ള തെളിവുകൾ കണ്ടെത്തിയിട്ടില്ല. ആത്മഹത്യ എന്നത് ശരിവെക്കുന്നതാണ് പ്രാഥമിക റിപ്പോർട്ടെന്നാണ് സൂചന. ഇതിനിടെ അറസ്റ്റിലായ ആനന്ദ് ഗിരിയെ പിന്തുണച്ച് കുടുംബം രംഗത്തെത്തി. ആരോപണങ്ങൾ കളവാണെന്നും ആനന്ദ് ഗിരിക്ക് ആരെയും കൊല്ലാനാകില്ലെന്നുമാണ് കുടുംബം പറയുന്നത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് തൂങ്ങിമരിച്ച നിലയിൽ നരേന്ദ്ര ഗിരിയുടെ മൃതദേഹം ഉത്തർപ്രദേശിലെ പ്രയാഗ്‍രാജിലെ മഠത്തിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. ഏഴ് പേജുള്ള ആത്മഹത്യാ കുറിപ്പ് ആൻ കണ്ടെത്തിയിരുന്നത്. കുറിപ്പിൽ താൻ മാനസികമായി അസ്വസ്ഥനായിരുന്നുവെന്ന് പരാമർശിക്കുന്നു എന്നാണ് പുറത്തു വരുന്ന വിവരം. പല കാരണങ്ങളാൽ താൻ അസ്വസ്ഥനായിരുന്നുവെന്നും അതുകൊണ്ടാണ് ജീവിതം അവസാനിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു. താൻ അഭിമാനത്തോടെ ജീവിച്ചുവെന്നും അതില്ലാതെ ജീവിക്കാൻ കഴിയില്ലെന്നും അദ്ദേഹം കുറിപ്പിൽ എഴുതിയിട്ടുണ്ട്. അനുയായി ആനന്ദ് ഗിരിക്കെതിരെ കേസെടുത്തിട്ടുണ്ട്. മറ്റൊരു അനുയായി നൽകിയ പരാതിയുടെ അടിസ്ഥാനത്താണ് ആനന്ദ് ഗിരിക്കെതിരെ കേസെടുത്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close