KERALANEWS

മാദ്ധ്യമപ്രവര്‍ത്തകന്റെ മരണം; ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചു; നിര്‍ണായക വിവരങ്ങൾ പുറത്ത് വിട്ട് പൊലീസ്

കോട്ടയം: ട്വന്റിഫോര്‍ ചാനലിലെ മാദ്ധ്യമപ്രവര്‍ത്തകന്റെ മരണത്തിനു പിന്നിലെ നിര്‍ണായക വിവരങ്ങളുമായി പൊലീസ്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് പിന്നിൽ എന്നാണ് പൊലീസ് പറയുന്നത്. കോട്ടയം ചീഫ് റിപ്പോര്‍ട്ടര്‍ സി.ജി ദില്‍ജിത്തിന്റെ മരണം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു.

ട്വന്റിഫോറിന്റെ തുടക്കം മുതൽ കോട്ടയം ബ്യൂറോ മേധാവിയായിരുന്നു. വ്യത്യസ്തമായ നിരവധി റിപ്പോർട്ടുകളിലൂടെ ദൃശ്യമാധ്യമ രംഗത്ത് ദിൽജിത്ത് ശ്രദ്ധേയനായിരുന്നു. മംഗളത്തിലും കൈരളിയിലും മാധ്യമപ്രവർത്തകനായി ജോലി ചെയ്തിട്ടുണ്ട്. കൈരളി ടിവി അടക്കമുള്ള സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വ്യത്യസ്തമായ നിരവധി റിപ്പോര്‍ട്ടുകളിലൂടെ ദൃശ്യമാധ്യമ രംഗത്ത് ദില്‍ജിത്ത് ശ്രദ്ധേയനായിരുന്നു.പത്ത് മാസം മുമ്പായിരുന്നു ദില്‍ജിത്തിന്റെ വിവാഹം.

അതിന് ശേഷം ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇന്ന് രാവിലെ കതകു തുറന്ന ദില്‍ജിത്തിന്റെ അച്ഛനാണ് മരണം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് അമ്മാവനെത്തി പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയും ചെയ്തു. ഉറക്ക ഗുളിക അമിതമായി കഴിച്ചാണ് ആത്മഹത്യ. ഗുളികയുടെ കുപ്പിയും മറ്റും പൊലീസിന് കിട്ടിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close