KERALANEWSTop NewsUncategorized

വാക്‌സിൻ സ്വീകരിച്ചതിലെ അപാകതമൂലം മരണം; പാലായിലെ ഗർഭിണിയുടെ മരണത്തിനിടയാക്കിയത് കൊവിഡ് വാക്‌സിനോ..?

പാലാ: കൊവിഡ് വാക്‌സിനെചൊല്ലി തർക്കവും വിമർശനങ്ങളും ഉയരുന്നതിനിടെ പാലായിലെ ഗർഭിണിയുടെ മരണത്തിനിടയാക്കിയത് കൊവിഡ് വാക്‌സിനാണെന്ന ആരോപണവുമായി സ്വകാര്യ ആശുപത്രി അധികൃതർ. പാലയ്ക്കടുത്ത് കാഞ്ഞിരപ്പള്ളി സ്വദേശിയായ മഹിമ മാത്യുവിന്റെ മരണമാണ് വാക്‌സിൻ സ്വീകരിച്ചതിലെ അപാകതമൂലമാണെന്ന റിപ്പോർട്ട് . ചികിത്സിച്ച സ്വകാര്യ ആശുപത്രിതന്നെ റിപ്പോർട്ട് നൽകിയിരിക്കുന്നത്.

അതേ സമയം സംഭവം പരിശോധിക്കുമെന്നും അന്വേഷിക്കുമെന്നും മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.മഹിമക്ക് തലച്ചോറിൽ രക്തസ്രാവമുണ്ടായത് വാക്‌സിൻ എടുത്തതിലൂടെയാണെന്നാണ് മരണ റിപ്പോർട്ടിൽ എഴുതിയിരിക്കുന്നത്. പാലായിലെ മാർ സ്ലീവാ ആശുപത്രിയിലായിരുന്നു യുവതി ചികിത്സ തേടിയിരുന്നത്. അംഗപരിമിതയായിരുന്നു മഹിമയെങ്കിലും അതിനെയെല്ലാം അതിജീവിച്ചായിരുന്നു പെൺകുട്ടിയുടെ പ്രവർത്തനങ്ങൾ.

വെപ്പു കാലിൽ നൃത്തം അഭ്യസിച്ചും ഒട്ടേറെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന യുവതിക്കാണ് ദാരുണാന്ത്യമുണ്ടായിരിക്കുന്നത്. ഇന്നലെയായിരുന്നു മഹിമയുടെ മരണം. എന്നാൽ മഹിമക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന പരാതിയാണ് ബന്ധുക്കൾ ഉയർത്തുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close