INDIANEWS

ഡല്‍ഹി വിമാനത്താവളത്തിന് വീണ്ടും ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കി

ഡൽഹി: ആക്രമണ ഭീഷണിയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ജാഗ്രതാ നിർദ്ദേശം. വിമാനത്തവാളം ആക്രമിക്കുമെന്നും പിടിച്ചെടുക്കുമെന്നുമുള്ള ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് സുരക്ഷാ പരിശോധന കൂട്ടിയത്. വ്യാഴാഴ്ച രാത്രി 10.30 ഓടെ ഡൽഹി റാൻഹോല പൊലീസ് സ്റ്റേഷനിലേക്കായിരുന്നു ആദ്യ ഭീഷണി സന്ദേശം ലഭിച്ചത്.

ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം തകർക്കുമെന്നായിരുന്നു അഞ്ജാതൻറെ ഭീഷണി. അമേരിക്കയിലെ സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് സമാനമായി വിമാനം തകർക്കുമെന്നായിരുന്നു ഭീഷണി. കർശന പരിശോധനകൾക്ക് പിന്നാലെ വിമാനം ഇന്നലെ ലണ്ടനിലേക്ക് തിരിച്ചു. ഇതിന് പിന്നാലെ വെള്ളിയാഴ്ചയും സമാനമായ ഭീഷണി സന്ദേശം പൊലീസിന് ലഭിച്ചു.

വിമാനത്താവളം ആക്രമിക്കുമെന്നും പിടിച്ചെടുക്കുമെന്നും ആയിരുന്നു ഭീഷണി. ഇതിന് പിന്നാലെയാണ് ജാഗ്രാത നിർദ്ദേശം നൽകിയിരിക്കുന്നത്. സുരക്ഷാ പരിശോധന കൂട്ടിയതിനാൽ യാത്രക്കാർ വിമാനത്താവളത്തിൽ നേരത്തെ എത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close