
ന്യൂഡല്‍ഹി: ഡൽഹിയിലെ ഇരുചക്ര വാഹനങ്ങളിലെ നമ്പർ പ്ലേറ്റുകളിൽ ഇപ്പോൾ SEX പതിവാകുകയാണ്. പുതിയ വാഹങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ നമ്പർ പ്ലേറ്റിൽ ഇ, എക്സ്, എന്ന രണ്ട് അക്ഷരങ്ങൾ ചേർന്ന് വരുന്നതോടെയയാണ് ഇത് SEX എന്ന് വായിക്കപ്പെടുന്നത്. ഇതാണ് വാഹന ഉടമകൾക്ക് ദുരവസ്ഥ സൃഷ്ടിക്കുന്നത്.
സ്കൂട്ടര്‍ രജിസ്ട്രേഷന് മാത്രമാണ് ഈ ബുദ്ധിമുട്ട്. ഡല്‍ഹിയില്‍ ഇരുചക്രവാഹനങ്ങളെ എസ് എന്ന അക്ഷരമാണ് സൂചിപ്പിക്കുന്നത്. രജിസ്ട്രേഷന് പ്ലേറ്റില്‍ പ്രധാനമായും സ്റ്റേറ്റ് കോഡ്, ജില്ലയുടെ നമ്പര്‍, ഏത് വാഹനമാണെന്നതിന്റെ സൂചന, ലേറ്റസ്റ്റ് സീരീസ്, നമ്പര്‍ എന്നിങ്ങലെയാണ് നല്‍കാറുള്ളത്. നിര്‍ഭാഗ്യവശാല്‍ ഡല്‍ഹിയില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇരുചക്രവാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റില്‍ സെക്സ് പതിവാകുകയാണ്.
കഴിഞ്ഞ ദിവസം ഒരു യുവതിയുടെ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന്റെ ചിത്രം പുറത്തുവന്നിരുന്നു. DL 3SEX എന്നാണ് നമ്പര്‍ ആരംഭിക്കുന്നത്. ഈ അവസ്ഥ വളരെ നിര്‍ഭാഗ്യകരമാണെന്നും ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ കാണുമ്പോള്‍ മറ്റുള്ളവര്‍ പരിഹസിക്കുന്നുവെന്നുമാണ് ഇവരുടെ പരാതി.
ദീപാവലിക്ക് പിതാവ് സമ്മാനിച്ച സ്കൂട്ടര്‍ നമ്പര്‍ പ്ലേറ്റില്‍ സെക്സ് എന്ന് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് യുവതി ഉപേക്ഷിച്ചതോടെയാണ് ഈ സംഭവം വാര്‍ത്തകളില്‍ ഇടം നേടാന്‍ കാരണം. യുവതി വാഹനം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ആര്‍ടിഒ ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും ഒന്നും ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു അവരുടെ മറുപടി. ഇക്കാര്യം വാഹനമെടുത്ത ഡീലര്‍ഷിപ്പില്‍ അറിയിച്ചെങ്കിലും അവരില്‍ നിന്ന് പരുക്കന്‍ പ്രതികരണമാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്