NEWSSPORTS

ഐ.പി.എൽ; മുംബൈക്ക് ബാറ്റിങ്ങ് തകർച്ച; അക്സറിനും ആവേശിനും 3 വിക്കറ്റ്

ഷാർജ : ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ മുംബൈക്ക് ബാറ്റിങ്ങ് തകർച്ച. ഷാർജ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 129 റൺസെടുക്കാനെ സാധിച്ചുള്ളൂ. മുംബൈക്ക് തുടക്കത്തിലേ അവരുടെ നായകൻ രോഹിത് ശർമ്മയെ(7) നഷ്ടമായി. ആവേശ് ഖാനെ ഉയർത്തി അടിക്കാൻ ഉള്ള ശ്രമത്തിൽ റബാഡക്ക് ക്യാച്ച് നൽകി രോഹിത് മടങ്ങി. ഡി കോക്ക്(19), സൂര്യകുമാർ യാദവ്(33) എന്നിവർ പിടിച്ചു നില്ക്കാൻ ശ്രമിച്ചെങ്കിലും ഡൽഹി ബൗളർമാർ ആഞ്ഞടിച്ചു. ഡൽഹിക്ക് വേണ്ടി 4 ഓവറിൽ 21 റൺസ് വഴങ്ങി 3 വിക്കറ്റ് നേടിയ അക്‌സർ പട്ടേലും 4 ഓവറിൽ 15 റൺസ് വഴങ്ങി 3 വിക്കറ്റ് നേടിയ ആവേശ് ഖാനുമാണ് മുംബൈയെ തകർത്തത്. നോർജെ, അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് നേടിയപ്പോൾ അവസാന എട്ടു പന്തുകളിൽ നിന്ന് മുംബൈയുടെ വാലറ്റം 18 റൺസ് നേടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close