NEWSSPORTS

ഡെൻമാർക്ക് ഓപ്പൺ ബാഡ്മിന്റൺ; പി. വി. സിന്ധു ക്വാർട്ടറിൽ പുറത്ത്

ഓഡൻസ് : ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ഇന്ത്യയുടെ ഇരട്ട ഒളിമ്പിക് മെഡൽ ജേതാവ് പി. വി. സിന്ധു വെള്ളിയാഴ്ച വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ ലോക എട്ടാം നമ്പർ കൊറിയയുടെ ആൻ സിയോങ്ങിനോട് നേരിട്ടുള്ള ഗെയിമുകളിൽ തോറ്റു ഡെൻമാർക്ക് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ നിന്ന് പുറത്തായി.

ഓഗസ്റ്റിൽ ടോക്കിയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ശേഷം തന്റെ ആദ്യ ടൂർണമെന്റ് കളിച്ച സിന്ധുവിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. അവസാന എട്ടിലെ പോരാട്ടത്തിൽ നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധു തോറ്റത്. സ്‌കോർ: 11-21, 12-21. 36 മിനിറ്റുകൾക്കുള്ളിൽ തന്നെ സിന്ധു അടിയറവ് പറയുകയായിരുന്നു. നേരത്തെ തായ്‌ലൻഡിന്റെ ബുസാനൻ ഒങ്ബാംറങ്ഫാനെ കീഴടക്കിയാണ് സിന്ധു ക്വാർട്ടറിലേക്ക് മുന്നേറിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close