INDIANEWSTop News

സെഞ്ച്വറിയടിച്ച് ഡീസൽ വില; ഇന്നും ഇന്ധന വില കൂട്ടി; തിരുവനന്തപുരം പാറശ്ശാലയിലും വെള്ളറടയിലും ഡീസൽ വില നൂറു കടന്നു

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഇന്ന് ഡീസലിന് 38 പൈസയും പെട്രോളിന് പൈസയും കൂട്ടി. തുടർച്ചയായി വില കൂടിയതോടെ ഡീസൽ വില സെഞ്ച്വറിയടിച്ചു. തിരുവനന്തപുരം പാറശാലയിൽ ഒരു ലിറ്റർ ഡീസലിന് 100.11 രൂപയായി. വെള്ളറടയിൽ 100.08 ആണ് വില. ഇടുക്കിയിലെ പമ്പുകളിലും വില നൂറു കടന്നു. ഡീസൽ വില 100 കടക്കുന്ന പന്ത്രണ്ടാമത്തെ സംസ്ഥാനമാണ് കേരളം.

പതിനേഴ് ദിവസത്തിനിടെ ഡീസലിന് നാലര രൂപയിലേറെയാണ് കൂടിയത്. പെട്രോളിന് 2.99 രൂപയും കൂടി. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ് രാജ്യത്തെ ഏറ്റവും ഉയർന്ന വില. ഇവിടെ ഒരു ലിറ്റർ പെട്രോളിന് 116.06 രൂപയും ഡീസലിന് 106.77 രൂപയുമാണ്.

തിരുവനന്തപുരത്ത് ഒരു ലിറ്റർ ഡീസലിന് 99.85 രൂപയായി. കൊച്ചിയിൽ ഒരു ലിറ്റർ 97.95 രൂപയും കോഴിക്കോട് 98.28 രൂപയുമാണ്. പെട്രോളിന് തിരുവനന്തപുരത്ത് 106.40 രൂപയായി. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 104.42 രൂപയും കോഴിക്കോട് 104.62 രൂപയുമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close