NEWSTrendingWORLD

പരപുരുഷനുമായി ലൈംഗിക ബന്ധം നടത്തിയാൽ സ്ത്രീക്ക് നൂറ് ചാട്ടവാറടി, പുരുഷന് പതിനഞ്ചും; കൂസലില്ലാതെ ശിക്ഷ ഏറ്റുവാങ്ങി യുവാവ്; അടികൊണ്ട് തളര്‍ന്നു വീണ് യുവതി; മത പൊലീസിന്റെ വ്യത്യസ്ത ശിക്ഷ രീതികൾ ഇങ്ങനെ..

ഇന്തോനേഷ്യയിലെ എയ്‌സെ പ്രവിശ്യയിലെ വെത്യസ്തമായ ശിക്ഷരീതിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം. ഇസ്‌ലാമിക ശരീഅത്ത് നിയമം ഏർപ്പെടുത്തിയ ഇന്യോനേഷ്യയിലെ ഏക പ്രവിശ്യകൂടിയാണിത്. പരപുരുഷനുമായി ലൈംഗിക ബന്ധം നടത്തി എന്നാരോപിച്ച് യുവതിക്ക് പരസ്യമായി നൂറ് ചാട്ടവാറടി. ലൈംഗിക ബന്ധം നടത്തിയ പുരുഷനോ 15 ചാട്ടവാറടിയിൽ ശിക്ഷ ഒതുങ്ങി.

മത പൊലീസിന്റെ സാന്നിധ്യത്തിൽ നൂറു കണക്കിനാളുകളെ സാക്ഷി നിർത്തിയാണ് ഈ ശിക്ഷാരീതി നടന്നത്. പരമ്പരാഗത വേഷം ധരിച്ചെത്തിയ സ്ത്രീ വന്നു നിന്നതും പരസ്യമായി ചാട്ടവാറടി നൽകുകയായിരുന്നു. എന്നാൽ സ്ത്രീകൾക്ക് ഇത് താങ്ങാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ ഇടയ്ക്ക് അടി നിർത്തി ൽപ്പനേരം കഴിഞ്ഞ് വീണ്ടും തുടങ്ങുന്ന രീതിയായിരുന്നു. എന്നാൽ സ്ത്രീയുടെ കൂടെ അറസ്റ്റിലായ യുവാവാകട്ടെ സമൂഹത്തിൽ ഉന്നത പദവിയിൽ ഇരിക്കുന്നവനും. അതിനാൽ ഇയാൾക്ക് കേവലം 15 ചാട്ടവാറടിയിൽ ശിക്ഷ ഒതുക്കുകയായിരുന്നു. ശരീഅത്ത് നിയമത്തിന്റെ പേരിൽ മതകാര്യ കോടതിയിലെ ജഡ്ജിമാർ പുലർത്തുന്ന മുൻവിധിയാണ് ശിക്ഷയിലെ ഈ വ്യത്യാസമെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ മാസമാണ്, സ്ഥലത്തെ പാമോയിൽ തോട്ടത്തിനകത്തുവെച്ച് ലൈംഗിക ബന്ധം പുലർത്തുന്നതിനിടെ ഇരുവരെയും നാട്ടുകാർ പിടികൂടിയത്. തുടർന്ന് മത കോടതിക്കു മുമ്പാകെ ഇരുവരെയും ഹാജരാക്കി. വിവാഹിതയായ യുവതിക്കെതിരെ ഭർത്താവിനെ ചതിക്കുകയും പരപുരുഷനുമായി ലൈംഗിക ബന്ധം നടത്തുകയും ചെയ്തു എന്ന കുറ്റമാണ് ചുമത്തിയത്. പ്രദേശിക മൽസ്യ ബന്ധന തൊഴിലാൡസമിതയുടെ അധ്യക്ഷനായിരുന്നു ഇവർക്കൊപ്പം അറസ്റ്റിലായ പുരുഷൻ. പരസ്ത്രീയുമായി ശാരീരിക ബന്ധം പുലർത്തി എന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയത്. സ്ത്രീക്കെതിരെ കടുത്ത നിലപാടാണ് കോടതി സീകരിച്ചതെന്ന് വിചാരണ നടപടികൾക്ക് സാക്ഷിയായ എ എഫ് പി വാർത്താ ഏജൻസി പ്രതിനിധി റിപ്പോർട്ട് ചെയ്തു.

തനിക്കെതിരായ ആരോപണം ഇവർ സമ്മതിക്കേണ്ടിവരികയും ഇവർക്കെതിരായി 100 അടി ശിക്ഷ വിധിക്കുകയുമായിരുന്നു. എന്നാൽ, സാമൂഹ്യമായി ഉന്നത പദവിയിലുള്ള പുരുഷനാവട്ടെ, തനിക്കെതിരായ ആരോപണങ്ങളെല്ലാം നിഷേധിച്ചു. പല ചോദ്യങ്ങൾക്കും അയാൾ ഉത്തരം പോലും നൽകിയില്ല. തുടർന്ന്, ഭർത്താവിനെ വഞ്ചിച്ച് പരപരുഷനുമായി ലൈംഗിക ബന്ധം പുലർത്തി എന്ന കുറ്റത്തിന് യുവതിക്ക് 100 ചാട്ടവാറടി ശിക്ഷ വിധിച്ചു. എന്നാൽ, പുരുഷനെതിരെ ഭാര്യ നിലവിലിരിക്കെ മറ്റൊരു സ്ത്രീയുമായി പ്രണയബന്ധം പുലർത്തി എന്ന കുറ്റമാണ് വിധിച്ചത്. ഇതുപ്രകാരം ഇയാൾക്ക് 30 അടിയാണ് കോടതി വിധിച്ചത്. അതിനു ശേഷം, ഇയാൾ അപ്പീൽ പോവുകയും ശിക്ഷ 15 ചാട്ടവാറടിയായി പരിമിതപ്പെടുത്തുകയും ചെയ്തതായി വൈസ് റിപ്പോർട്ട് ചെയ്യുന്നു.

ഇതിനുശേഷമാണ്, പൊതുസ്ഥലത്തുവെച്ച് എല്ലാവരെയും വിവരമറിയിച്ചശേഷം ശിക്ഷ നടപ്പാക്കിയത്. വെളുത്ത വസ്ത്രങ്ങൾ ധരിച്ച് പരമ്പരാഗത രീതിയിൽ എത്തിയ യുവതിയെ മുഖം മറച്ചെത്തിയ ഉദ്യോഗസ്ഥൻ ചാട്ടവാറുപയോഗിച്ച് നൂറ് തവണ അടിക്കുകയായിരുന്നു. അടി താങ്ങാൻ കഴിയാതെ പലപ്പോഴും ഇവർ മോഹാലസ്യപ്പെട്ടു. ബോധം തെളിയുമ്പോൾ വീണ്ടും അടിച്ചു. എന്നാൽ, പുരുഷനാവട്ടെ, കൂസലില്ലാതെയാണ് ശിക്ഷ ഏറ്റുവാങ്ങിയത്. 15 അടി കഴിഞ്ഞപ്പോൾ അയാൾ ഇറങ്ങിപ്പോയി. എന്നാൽ, സ്ത്രീയാവട്ടെ, തളർന്നു വീണു കിടക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ചോദ്യം ചെയ്യലിൽ യുവാവ് എല്ലാ കുറ്റങ്ങളും നിഷേധിക്കുകയും ചോദ്യങ്ങൾക്ക് ഉത്തരം നൽകാതിരിക്കുകയും ചെയ്തതായി അന്വേഷണ സമിതി അധ്യക്ഷൻ ഇവാൻ നജ്ജാർ അലവി ശിക്ഷ നടപ്പാക്കിയ സ്ഥലത്തു കൂടിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇയാൾക്കെതിരായ കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, യുവതിയാവട്ടെ, എല്ലാ ആരോപണങ്ങൾക്കും മറുപടി പറയുകയും കുറ്റം സമ്മതിക്കുകയും ചെയ്തതായും അതാണ് ശിക്ഷ കനത്തതെന്നും ഇദ്ദേഹം പറഞ്ഞു.

ശരീഅത്ത് നിയമത്തിന്റെ മറവിൽ തികച്ചും പക്ഷപാതപരമായ രീതിയിലാണ് ശിക്ഷകൾ നടപ്പാക്കുന്നതെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ചിലെ ഇന്തോനേഷ്യൻ ഗവേഷകനായ ആൻഡ്രിയ ഹാർസനോ വൈസ് ന്യൂസിനോട് പറഞ്ഞു. നിയമവ്യവസ്ഥയിലെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് പലവട്ടം എയ്‌സെ ഭരണകൂടത്തോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. ഇന്തോനേഷ്യയിലെ ഈ പ്രവിശ്യയ്ക്ക് അർദ്ധ സ്വയംഭരണാവകാശമുണ്ട്. രാജ്യത്ത് ഈ പ്രവിശ്യയിൽ മാത്രമാണ് ഇസ്‌ലാമിക ശരീഅത്ത് നിയമം നടപ്പാക്കിയത്. ചൂതാട്ടം, മദ്യപാനം, അവിഹിത ലൈംഗിക ബന്ധം, സ്വവർഗരതി തുടങ്ങിയ കുറ്റങ്ങൾക്ക് ഇവിടെ പരസ്യമായ ചാട്ടവാറടിയാണ് ശിക്ഷ. സ്വവർഗ രതിയിൽ ഏർപ്പെട്ടതിന് ഈ മാസം തന്നെ രണ്ടു പുരുഷൻമാരെ പരസ്യമായ ചാട്ടവാറടിക്ക് വിധേയമാക്കിയിരുന്നു. മദ്യം ഉപയോഗിച്ചുവെന്ന കുറ്റത്തിന് ക്രിസ്തീയ സമുദായത്തിൽ പെട്ട രണ്ടുപേരെ കഴിഞ്ഞ വർഷം അവസാനം പരസ്യമായ ചാട്ടവാറടിക്ക് വിധേയരാക്കിയയിരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close