MoviesNEWSTrending

‘വിമർശനങ്ങളെയോ പലരൂപത്തിലുള്ള പ്രചാരണങ്ങളെയോ ഭയന്നല്ല ‘വാരിയംകുന്നൻ’ സിനിമയിൽ നിന്ന്​ പിൻമാറിയത്’ ; വിമർശനങ്ങൾക്ക് തക്ക മറുപടി പറഞ്ഞ് സംവിധായകൻ ആശിഖ്​ അബു

ദുബൈ: ‘വാരിയംകുന്നൻ’ സിനിമയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ആശിഖ്​ അബു. വിമർശനങ്ങളെയോ പലരൂപത്തിലുള്ള പ്രചാരണങ്ങളെയോ ഭയന്നല്ല ‘വാരിയംകുന്നൻ’ സിനിമയിൽ നിന്ന്​ പിൻമാറിയതെന്ന് അദ്ദേഹം പറയുന്നു.

വലിയ സാമ്പത്തിക ബാധ്യതയുള്ളതും ചരിത്രത്തോട്​ നീതി പുലർത്തി ചെയ്യേണ്ടതുമായ സിനിമയായിരുന്നു ‘വാരിയംകുന്നൻ’. പ്രൊജക്​ട് പൂർത്തിയാക്കാൻ കഴിയു​മോ എന്ന ​ആശങ്ക തുടക്കം മുതൽ ഉണ്ടായിരുന്നു. നിർമാതാക്കൾക്ക്​ അത്​ മികച്ച രീതിയിൽ പൂർത്തിയാക്കാൻ ആഗ്രഹവുമുണ്ട്​. അവരതുമായി മുന്നോട്ടു പോകുമെന്ന്​ അറിയിച്ചിട്ടുമുണ്ട്​. സംവിധായകനെന്ന നിലയിലെ പിൻമാറ്റത്തിൽ ബാഹ്യസമ്മർദങ്ങളൊന്നും സ്വാധീനിച്ചിട്ടില്ല-അദ്ദേഹം വ്യക്​തമാക്കി.

പൃഥ്വിരാജിനെ നായകനാക്കി ആശിഖ്​ അബു പ്രഖ്യാപിച്ച മലബാർ സമരനായകൻ വാരിയംകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജിയെ കുറിച്ച ‘വാരിയംകുന്നൻ’ സിനിമ വിവാദമാക്കാൻ വിവിധ കോണുകളിൽ നിന്ന്​ ശ്രമം നടന്നിരുന്നു. തുടർന്ന്​ സെപ്​റ്റംബറിൽ ഇരുവരും സിനിമയിൽ നിന്ന്​ പിൻമാറിയതായി അറിയിച്ചു. ഇത്​ സംബന്ധിച്ച്​ ആദ്യമായാണ്​ ആശിഖ്​ അബു മാധ്യമങ്ങളോട്​ പ്രതികരിക്കുന്നത്​.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close