KERALANEWSTrending

ഐപിഎൽ മത്സരത്തിന്റെ പേരിൽ തർക്കം; തൊടുപുഴയിൽ രണ്ടുപേർക്ക് കുത്തേറ്റു; ഒരാളുടെ നില ഗുരുതരം

തൊടുപുഴ: ഐപിഎൽ മത്സരത്തിന്റെ പേരിലുണ്ടായ സംഘർഷത്തെ തുടർന്ന് രണ്ടുപേർക്ക് കുത്തേറ്റു. ഫൈസൽ, അൻസൽ എന്നീ യുവാക്കൾക്കാണ് കുത്തേറ്റത്. ഇവർ രണ്ടുപേരും തൊടുപുഴ ഇളംദേശം സ്വദേശികളാണ്. ഐപിഎൽ മത്സരത്തെ തുടർന്നുണ്ടായ തർക്കമാണ് കത്തികുത്തിൽ കലാശിച്ചതെന്നാണ് സൂചന. ഫൈസലിന്റെ നില ഗുരുതരമാണ്.

ഇന്ന് പുലര്‍ച്ചെ 1.30നായിരുന്നു സംഭവം. തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് ഇരുവരും ആദ്യം ചികിത്സ തേടിയത്. ആടിനെ വണ്ടിയില്‍ നിന്ന് ഇറക്കുന്നതിനിടയിൽ കുത്തേറ്റു എന്നാണ് ഇവര്‍ ഡോക്ടറോട് പറഞ്ഞത്. എന്നാല്‍ ആഴത്തിലുള്ള മുറിവ് കണ്ടതോടെ ഡോക്ടര്‍മാര്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു. ഇതിനെ തുടർന്നാണ് സംഘര്‍ഷത്തിന്റെ കാര്യവും കുത്തേറ്റത് എങ്ങനെയാണെന്നുമുള്ളത് വ്യക്തമായത്.

അന്‍സലിന്റെ കണ്‍പുരികത്തിലും ഫൈസലിന്റെ അടിവയറിനുമാണ് കുത്തേറ്റത്. ഇതിൽ ഫൈസലിന്റെ നില ഗുരുതരമാണെന്നാണ് വിവരം. ഇയാൾ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close