KERALANEWSTrending

കോവിഡ് വ്യാപനം രൂക്ഷം; ജില്ലകളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചുള്ള നിയന്ത്രണം ഇങ്ങനെ..

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതോടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. മൂന്നു വിഭാഗങ്ങളിലായി ജില്ലകളെ തിരിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. കോവിഡ് രോഗികളുടെ എണ്ണം, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

കാറ്റഗറി 1

∙ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് ബേസ് ലൈൻ തീയതിയിൽനിന്ന് (ജനുവരി 1) ഇരട്ടിയാവുകയാണെങ്കിൽ, ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് 50 ശതമാനത്തിൽ കൂടുതലാവുകയാണെങ്കിൽ അവ കാറ്റഗറി ഒന്നിൽ ഉൾപ്പെടും

∙ നിലവിൽ എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളാണ് കാറ്റഗറി ഒന്നിൽ ഉള്ളത്.

∙ ജില്ലയിൽ എല്ലാ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 50 പേർക്ക് പങ്കെടുക്കാം

.കാറ്റഗറി 2

∙ ജില്ലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളിൽ 10 ശതമാനത്തിൽ കൂടുതൽ കോവിഡ് രോഗികൾ ആണെങ്കിൽ, ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് ബേസ് ലൈൻ തീയതിയിൽനിന്ന് ഇരട്ടിയാവുകയാണെങ്കിൽ അവ കാറ്റഗറി രണ്ടിൽ ഉൾപ്പെടും.

∙ നിലവിൽ തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളാണ് കാറ്റഗറി രണ്ടിൽ ഉള്ളത്.∙ ഇത്തരം ജില്ലകളിൽ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല.

∙ മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്.

∙ വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.

കാറ്റഗറി 3

∙ ജില്ലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളിൽ 25 ശതമാനത്തിൽ കൂടുതൽ കോവിഡ് രോഗികൾ ആകുന്നുവെങ്കിൽ അവ കാറ്റഗറി മൂന്നിൽ ഉൾപ്പെടും.

∙ നിലവിൽ ഒരു ജില്ലയും ഈ കാറ്റഗറിയിൽ ഇല്ല.

∙ ഇത്തരം ജില്ലകളിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മത, സാമുദായിക പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല.

∙ മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്.

∙ വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 പേരെ മാത്രമേ അനുവദിക്കൂ.

∙ സിനിമ തിയറ്ററുകൾ, സ്വിമ്മിങ് പൂളുകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല.

∙ ബിരുദ-ബിരുദാനന്തര തലത്തിലെ അവസാന വർഷ ക്ലാസുകളും പത്ത്, പന്ത്രണ്ട് ക്ലാസുകളും ഒഴികെയുള്ള എല്ലാ ക്ലാസുകളും (ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ) ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഇത് ബാധകമല്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close