KERALANEWSTop News

ശമ്പളവും ആനുകൂല്യവും വെട്ടിക്കുറച്ചു; ഉപവാസ സമരവുമായി ഡോക്ടർമാർ രംഗത്ത്

ശമ്പളവും ആനുകൂല്യങ്ങളും വെട്ടികുറച്ചതിനെതിരെ സമരവുമായി ഡോക്ടർമാർ. ഗാന്ധിജയന്തിദിനമായ ഇന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ ഡോക്ടർമാരുടെ ഉപവാസ സമരം ആരംഭിച്ചു കഴിഞ്ഞു. തുടർന്ന് ഒക്ടോബർ 4 മുതൽ സംസ്ഥാന വ്യാപകമായി നിസ്സഹകരണ പ്രതിഷേധം നടത്താനാണ് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ തീരുമാനിച്ചിട്ടുള്ളത്. ചികിത്സ തുടരും സർക്കാരുമായി സഹകരിക്കില്ല. ആശുപത്രികളിൽ രോഗിപരിചരണം തുടരുമെങ്കിലും സർക്കാരിൻറെ അവലോകന യോഗങ്ങളിൽ നിന്നും, പരിശീലന പരിപാടികളിൽ നിന്നും ഡോക്ടർമാർ വിട്ട് നിൽക്കും. ആരോഗ്യവകുപ്പിന്റെ ഓൺലൈൻ ചികിത്സ സംവിധാനമായ ഇ സഞ്ജീവനിയിൽ നിന്നും പ്രതിഷേധത്തിന്റെ ഭാഗമായി ഡോക്ടർമാർ വിട്ടു നിൽക്കും. കെജിഎംഒഎ സംസ്‌ഥാന പ്രസിഡണ്ട് ഡോ. ജി എസ് വിജയകൃഷ്‌ണൻ ധർണ്ണ ഉദ്‌ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സമരം.

കോവിഡ്, നിപ്പ പ്രതിരോധ പ്രവർത്തനങ്ങളിൽ നെടുംതൂണായി പ്രവർത്തിച്ച സർക്കാർ ഡോക്ടർമാർ വലിയ അവഗണനയാണ് നേരിടുന്നതെന്ന് കെ.ജി.എം.ഒ.എ ആരോപിച്ചു. കടുത്ത മാനസിക സമ്മർദ്ദവും അമിത ജോലിഭാരം വഹിച്ചുകൊണ്ടിരിക്കുന്ന ഡോക്ടർമാർക്ക് ന്യായമായും ലഭിക്കേണ്ട റിസ്‌ക് അലവൻസ് നൽകിയില്ലയെന്ന് മാത്രമല്ല, ശമ്പള പരിഷ്‌കരണം വന്നപ്പോൾ ഡോക്ടർമാരുടെ ശമ്പളത്തിൽ ആനുപാതിക വർദ്ധനവിന് പകരം ലഭ്യമായിക്കൊണ്ടിരുന്ന പല അലവൻസുകളും, ആനുകൂല്യങ്ങളും നിഷേധിക്കുന്ന രീതിയാണ് അവലംബിച്ചതെവന്ന് കെജിഎംഒഎ ആരോപിച്ചു.

കടുത്ത അവഗണനയാണ് ഇതെന്നും ആത്മാർത്ഥമായി ഈ മേഖലയിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വിഭാഗത്തെ അപമാനിക്കുന്നതിനു തുല്യമാണ് എന്നും സംഘടനാ അറിയിച്ചു. എൻട്രി കേഡറിലെ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചതും, പേഴ്‌സണൽ പേ നിർത്തലാക്കിയതും, റേഷ്യോ പ്രമോഷൻ എടുത്തു കളഞ്ഞതും മൂന്നാം ഹയർഗ്രേഡ് അനുവദിക്കാത്തതും കടുത്ത അവഗണനയാണ്. ഈ വിഷയങ്ങൾ ഉന്നയിച്ച് നിരവധി തവണ സർക്കാരിനെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടാകാത്തതിനാലാണ് കടുത്ത പ്രതിഷേധത്തിലേക്ക് പോകുന്നതെന്നും ഡോക്ടർമാരുടെ സംഘടന അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close