NEWSSPORTS

എൻസിഎ തലവനാകാൻ താല്പര്യമില്ല; ബിസിസിഐയുടെ ഓഫർ നിരസിച്ച് ലക്ഷ്മൺ

ന്യൂഡൽഹി : ദേശിയ ക്രിക്കറ്റ് അക്കാദമി(എൻസിഎ)യുടെ തലവനാകാനുള്ള ബിസിസിഐയുടെ ഓഫർ നിരസിച്ച് ഇന്ത്യയുടെ മുൻ താരം വി. വി. എസ്. ലക്ഷ്മൺ. രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി പോകുന്ന ഒഴിവിലേക്കാണ് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലവനെ ബിസിസിഐ തേടുന്നത്. ഓഫർ നിരസിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല.

46-കാരനായ ലക്ഷ്മൺ നിലവിൽ ഐ.പി.എൽ ടീമായ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഉപദേശകനാണ്. ഇന്ത്യൻ ടീമിൽ സച്ചിൻ, സെവാഗ്, ഗാംഗുലി, ദ്രാവിഡ് എന്നിവരുടെ കാലഘട്ടത്തിലെ മികച്ച ബാറ്റർ ആയിരുന്നു ലക്ഷ്മൺ. ഇന്ത്യക്കായി 134 ടെസ്റ്റ് മത്സരങ്ങളും 86 ഏകദിനങ്ങളും കളിച്ചിട്ടുള്ള ലക്ഷ്മൺ യഥാക്രമം 8781, 2338 റൺസുകളാണ് നേടിയിട്ടുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close