KERALANEWSTop News

അധ്യാപകർ സാരി ധരിച്ച് എത്തണമെന്ന് ഒരു നിയമവും നിലവിലില്ല; അധ്യാപകർക്ക് ഏത് വസ്ത്രവും ധരിച്ച് ജോലി ചെയ്യാമെന്നും വ്യക്തമാക്കി സർക്കാർ ഉത്തരവ്

തിരുവനന്തപുരം: അധ്യാപകരുടെ വസ്ത്രധാരണത്തിൽ ഉത്തരവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്. അധ്യാപകർ സാരി ധരിച്ച് എത്തണമെന്ന് ഒരു നിയമവും നിലവിലില്ലെന്നും വ്യക്തമാക്കി സർക്കാർ ഉത്തരവ് പുറത്തിറക്കി. ജോലി ചെയ്യുമ്പോൾ അധ്യാപകർക്ക് മാന്യമായ ഏത് വസ്ത്രവും ധരിക്കാമെന്നും ഉത്തരവിലുണ്ട്.

തൊഴിൽ ചെയ്യാൻ സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രം ധരിച്ചും അധ്യാപകർക്ക് സ്ഥാപനങ്ങളിൽ പ്രവർത്തിക്കാമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ ചില ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ചില നിർബന്ധങ്ങളും നിബന്ധനകളും അടിച്ചേൽപ്പിക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപെട്ടതായി ഉത്തരവിൽ പറയുന്നുണ്ട്. ഇത്തരത്തിൽ നിരവധി പരാതികളാണ് വകുപ്പിന് ലഭിച്ചത്.

അധ്യാപികമാർ സാരി ധരിച്ചു മാത്രമേ ജോലി ചെയ്യാവൂ എന്ന യാതൊരുവിധ നിയമവും നിലവിലില്ല. ഈ കാര്യങ്ങൾ ഇതിനു മുമ്പും ആവർത്തിച്ച വ്യക്തമാക്കിയതാണെന്നിരിക്കെ കാലാനുസൃതമല്ലാത്ത പിടിവാശികൾ ചില സ്ഥാപന മേധാവികളും മാനേജ്‌മെന്റുകളും അടിച്ചേൽപ്പിക്കുന്നു. ഈ സാഹചര്യത്തിൽ തൊഴിൽ ചെയ്യാൻ സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രം ധരിച്ചും അധ്യാപകർക്ക് സ്ഥാപനങ്ങളിൽ പ്രവർത്തിക്കാമെന്ന് ജോയിന്റ് സെക്രട്ടറി സജുകുമാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close