INDIANEWSTop News

മയക്കുമരുന്ന് നൽകി ബോധംകെടുത്തി പീഡനം ; ലോക്സഭാ എം പിയുടെ മൂൻകൂർ ജ്യാമപേക്ഷയിൽ ഹൈക്കോടതി വിധി ഇന്ന്

ഡൽഹി: മയക്കുമരുന്ന് നൽകി ബോധംകെടുത്തിയതിനുശേഷം പീഡിപ്പിച്ചെന്ന പാർട്ടി പ്രവർത്തകയുടെ പരാതിയെ തുടർന്ന് ലോക് ജൻശക്തി പാർട്ടിയുടെ ലോക്സഭാ എം പി പ്രിൻസ് പാസ്വാനെതിരെയുള്ള കേസിലെ മൂൻകൂർ ജ്യാമപേക്ഷയിൽ ഡൽഹി ഹൈക്കോടതി ഇന്ന് ഉത്തരവ് ഇറക്കും. കേസ് കെട്ടിച്ചമച്ചതാണെന്നും അറസ്റ്റിൽ നിന്ന് ഒഴിവാക്കണമെന്നും കാട്ടി കഴിഞ്ഞ ദിവസമാണ് പ്രിൻസ് കോടതിയെ സമീപിച്ചത്.

മയക്കുമരുന്ന് നൽകി ബോധംകെടുത്തിയതിനുശേഷം പീഡിപ്പിച്ചെന്നാണ് ലോക്ജനശ്കതി പാർട്ടി പ്രവർത്തകയായ യുവതിയുടെ പരാതി.ഇതിൻറെ ദൃശ്യങ്ങൾ കാട്ടി തുടർച്ചയായി പീഡിച്ചിച്ചെന്നും പരാതിയിൽ പറയുന്നു. മൂന്ന് മാസം മുമ്പാണ് കൊണാട്ട്പ്ലെയ്സ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ പൊലീസ് കേസെടുക്കാൻ തയ്യാറായില്ല. തുടർന്ന് പെൺകുട്ടി കോടതിയെ സമീപിക്കുകയായിരുന്നു.

കേസിൽ ഇടപെട്ട കോടതി പരാതിയിൽ അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകുകയായിരുന്നു. എൽ ജെ പി നേതാവ് ചിരാഗ് പാസ്വാൻറെ ബന്ധുവാണ് പ്രിൻസ് രാജ് പാസ്വാൻ. പാർട്ടി പിളർന്നതോടെ ചിരാഗിൻറെ എതിർ ചേരിക്കൊപ്പമാണ് പ്രിൻസ് രാജ് പാസ്വാൻ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close