NEWSSPORTS

ഡ്യൂറൻഡ്‌ കപ്പ്; ഗോകുലത്തിനു തകർപ്പൻ ജയം, ക്വാർട്ടറിൽ കടന്നു

കൊൽക്കത്ത : അസം റൈഫിൾസിനെ രണ്ടിനെതിരെ ഏഴു ഗോളുകൾക്ക് തകർത്ത് ഗോകുലം കേരള എഫ്സി ഡ്യൂറൻഡ്‌ കപ്പിന്റെ ക്വാർട്ടറിൽ കടന്നു. ഗ്രൂപ്പ് ഡിയിൽ നടന്ന അവസാന മത്സരത്തിലാണ് ഗോകുലത്തിന്റെ മികച്ച വിജയം. ഗോകുലം താരമായ ചിസോം എൽവിസ് ചികത്താര ഡ്യൂറൻഡ്‌ കപ്പിലെ ആദ്യ ഹാട്രിക്ക് സ്വന്തമാക്കി. 1, 52, 72 മിനിറ്റുകളിലായാണ് എൽവിസ് ഹാട്രിക് പൂർത്തിയാക്കിയത്.

എൽവിസിന് പുറമെ ബെൻസ്റ്റൺ ഇരട്ടഗോളുകൾ നേടി. 3, 45+2 മിനിറ്റുകളിലായിരുന്നു ബെൻസ്റ്റണിന്റെ ഗോളുകൾ പിറന്നത്. റഹിം ഒസുമാനു (34), സൗരവ് (60) എന്നിവരുടെ വകയാണ് ഗോകുലത്തിന്റെ ശേഷിക്കുന്ന ഗോളുകൾ. അസമിന്‌ വേണ്ടി റോജർ സിങ് (36), സമുജാൽ റാഭ (63) എന്നിവരുടെ വകയായിരുന്നു ആശ്വാസ ഗോളുകൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close