KERALANEWSTrending

രാഷ്ട്രീയത്തിനപ്പുറത്ത് രാഷ്ട്രീയ ജീവിതത്തിൽ ഒന്നാകാൻ തടസ്സങ്ങളല്ലെന്ന് വിളിച്ചോതി കെഎസ് യു പ്രവർത്തകനും ഡിവൈഎഫ്‌ഐ പ്രവർത്തകയും; ജീവിതത്തില്‍ ഇനി ഇവര്‍ ‘സഖ്യകക്ഷി’

കോഴിക്കോട്: രാഷ്ട്രീയത്തിനപ്പുറത്ത് രാഷ്ട്രീയ ജീവിതത്തിൽ ഒന്നാകാൻ തടസ്സങ്ങളല്ലെന്ന് വിളിച്ചോതി കെഎസ് യു പ്രവർത്തകനും ഡിവൈഎഫ്‌ഐ പ്രവർത്തകയും. എസ്എഫ്‌ഐ മുൻ ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ പ്രവർത്തകയുമായ ഐഫ് അബ്ദുറഹിമാനും കെ എസ് യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വിടി നിഹാലുമാണ് പാർട്ടിക്കപ്പുറത്ത് ജീവിതത്തിൽ കെെകോർക്കുന്നത്. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ ഞായറാഴ്ചയായിരുന്നു. കോഴിക്കോട് ലോ കോളേജിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്.

നിഹാലിന്റെ ജൂനിയറായിരുന്നു ഐഫ. ലോ കോളേജിൽ രാഷ്ട്രീയ ബന്ധം മാത്രമേ ഇരുവരുമുണ്ടായിരുന്നുള്ളൂ. ഇരുവരും ജില്ലാ കോടതിയിൽ അഭിഭാഷകരുമാണ്. സജീവ എസ്എഫ്‌ഐ പ്രവർത്തകയാണ് ഐഫ. നിഹാലാകട്ടെ കെ എസ് യുവിന്റെ കോഴിക്കോട്ടെ മുന്നണി പോരാളിയും. ഐഫയുടെ ബന്ധുവഴിയാണ് വിവാഹാലോചന എത്തിയത്. രാഷ്ട്രീയം പ്രശ്‌നമാകുമോ എന്നാശങ്കയുണ്ടായിരുന്നെങ്കിലും മനസ്സുകൾ തമ്മിൽ ഒന്നാകാൻ കൊടികളുടെ നിറവ്യത്യാസം പ്രശ്‌നമില്ലെന്ന് ഇരുവരും മനസ്സിലാക്കി വിവാഹത്തിന് സമ്മതം മൂളി.

ഇപ്പോൾ ഡിവൈഎഫ്‌ഐ, ഓൾ ഇന്ത്യ ലോയേഴ്‌സ് അസോസിയേഷൻ അംഗമാണ് ഐഫ. കെ എസ് യു ജില്ലാ പ്രസിഡന്റായ നിഹാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ പുതിയറ വാർഡിൽ മത്സരിച്ചിരുന്നു. വിവാഹ ശേഷവും രാഷ്ട്രീയപ്രവർത്തനവുമായി ഇരുവരും മുന്നോട്ട് പോകും. അടുത്ത വർഷമാണ് വിവാഹം. കൊടുവള്ളി സ്വദേശി അബ്ദുറഹിമാന്റെയും ഷെരീഫയുടെയും മകളാണ് ഐഫ. മാങ്കാവ് തളിക്കുളങ്ങര വലിയ തിരുത്തിമ്മൽ മുഹമ്മദ് ഹനീഫയുടെയും സാജിദയുടെയും മകനാണ് നിഹാൽ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close