NEWSSPORTS

ഈസ്റ്റ് ഡൽഹി ക്രിക്കറ്റ് ലീഗ് നവംബറിൽ ; ഗൗതം ഗംഭീർ

ഡൽഹി : ഈസ്റ്റ് ഡൽഹി ക്രിക്കറ്റ് ലീഗ് നവംബറിൽ നടക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ.ഡൽഹിയിലെ കിഴക്കൻ മേഖലകളിൽ നിന്നുള്ള 10 മണ്ഡലങ്ങളിലെ ടീമുകൾ പങ്കെടുക്കുന്ന മത്സരത്തിൽ 17 മുതൽ 36 വയസ്സുവരെയുള്ള കളിക്കാർക്ക് ടൂർണമെന്റിൽ പങ്കെടുക്കാം.

പുതുതായി നവീകരിച്ച യമുന സ്പോർട്സ് കോംപ്ലക്സിലാണ് ട്വന്റി -20 മത്സരങ്ങൾ നടക്കുക. ഏകദേശം 9.25 കോടി രൂപ ചിലവാക്കി രണ്ട് ഡ്രസിങ് റൂമുകൾ, നൈറ്റ് ക്രിക്കറ്റിനുള്ള ഹൈമാസ്റ്റ് ലൈറ്റുകൾ, ആറ് പിച്ചുകൾ, പ്രാക്ടീസ് പിച്ചുകൾ, ഡിജിറ്റൽ സ്കോർബോർഡ് ഡിസ്പ്ലേ, ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ നിർമ്മിച്ച കോംപ്ലക്സിലെ ക്രിക്കറ്റ് ഗ്രൗണ്ട് രഞ്ജി ട്രോഫി നിലവാരത്തിലേക്ക് ഡിഡിഎയുടെ നേതൃത്വത്തിൽ അടുത്തിടെ നവികരിച്ചിരുന്നു.

ടീമിനായുള്ള ലേലം ഉടൻ നടത്തുമെന്നും ഓരോ ടീമും നിശ്ചിത അടിസ്ഥാന വിലയ്ക്ക് ലേലം ചെയ്യുമെന്നും ഗൗതം ഗംഭീർ പറഞ്ഞു. ടീമിലെ കളിക്കാർക്ക് സൗകര്യങ്ങൾ നൽകാൻ സ്പോൺസർമാരിൽ നിന്ന് ലഭിക്കുന്ന പണം ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close