Breaking NewsKERALANEWS

പുഴയിൽ ഒഴുക്കിൽപെട്ട രണ്ടാമത്തെ കുട്ടിയും മരിച്ചു; അമീൻ മരിച്ചത് ചികിത്സയിലിരിക്കെ

കോഴിക്കോട്: ഓമശ്ശേരി മലയമ്മ മാതോലത്ത് കടവിൽ പുഴയിൽ ഇന്നലെ ഒഴുക്കിൽപ്പെട്ട് ചികിത്സയിലായിരുന്ന രണ്ടാമത്തെ കുട്ടിയും മരിച്ചു. വെണ്ണക്കോട് പെരിങ്ങാപുരത്ത് മുഹമ്മദിന്റെ മകൻ അമീൻ(8) ആണ് മരിച്ചത്. വെണ്ണക്കോട് വട്ടക്കണ്ടിയിൽ ഷമീർ സഖാഫിയുടെ മകൻ മുഹമ്മദ് ദിൽഷോക്ക്(9) കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

വ്യാഴാഴ്ച്ച വൈകിട്ട് അഞ്ചുമണിയോടെയാണ് കുളിക്കാൻ ഇറങ്ങിയപ്പോൾ രണ്ട് കുട്ടികളും ഒഴുക്കിൽപെട്ടത്. കൂടെ ഉണ്ടായിരുന്ന കുട്ടിയാണ് വിവരം നാട്ടുകാരെ അറിയിച്ചത്. നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് കുട്ടികളെ രക്ഷപ്പെടുത്തി ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഒരാൾ അവിടെ വെച്ചു തന്നെ മരിച്ചു. രണ്ടാമത്തെയാൾ ഇന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close