Uncategorized

പട്ടാമ്പിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ വയോധികനെ കാണാതായി; ഒഴുക്കിൽ പെട്ട 75കാരനുവേണ്ടി മുങ്ങൽ വിദഗ്ധരും ഫയർ ഫോഴ്‌സും തിരച്ചിൽ നടത്തുന്നു

പട്ടാമ്പി: പാലക്കാട് പട്ടാമ്പിൽ പുഴയിൽ കുളിക്കാനിറങ്ങിയ വയോധികനെ കാണാതായി. കൊപ്പം മണ്ണേങ്ങോട് സ്വദേശി ചക്രത്തു വീട്ടിൽ ശങ്കരൻ എഴുത്തച്ഛൻ (75)നെയാണ് ഒഴുക്കിൽ പെട്ട് കാണാതായത്. പട്ടാമ്പി കുലുക്കല്ലൂരിൽ ഇന്നലെ വൈകിട്ട് ആറരയോടെയാണ് വയോധികനെ കാണാതായത്.

ഇന്നലെ വൈകിട്ടാണ് ഇദ്ദേഹം കുളിക്കാനായി പുഴയിൽ ഇറങ്ങിയത്. തറവാട്ടമ്പലം സ്ഥിതിചെയ്യുന്ന കുലുക്കല്ലൂർ തത്തനംപുള്ളിയിലേക്ക് വന്നതായിരുന്നു ഇദ്ദേഹം. പട്ടാമ്പി, പെരിന്തൽമണ്ണ, മലപ്പുറം എന്നീ സ്ഥലങ്ങളിലെ ഫയർഫോഴ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ഇന്നലെ വൈകീട്ട്​ തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു.

വൈകിട്ട് തുടങ്ങിയ തിരച്ചിൽ രാത്രി പത്തുമണിയോടെ താത്കാലികമായി അവസാനിപ്പിച്ചിരുന്നു. വീണ്ടും ഇന്ന് രാവിലെ ഏഴുമണിക്ക് പുനരാരംഭിച്ചു. പ്രദേശത്തെ പ്രധാന മുങ്ങൽ വിദഗ്ധരും ഫയർഫോഴ്സ് യൂണിറ്റിന് ഒപ്പം തിരച്ചിലിന്​ ഇറങ്ങിയിട്ടുണ്ട്​.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close