NEWSTrendingWORLD

തെരഞ്ഞെടുപ്പില്‍ വിജയം; നോർവേയിൽ എട്ട് വർഷത്തിന് ശേഷം ഇടത് പക്ഷ സർക്കാർ അധികാരത്തിലേക്ക്

കോപൻഹേഗൻ : നോര്‍വേ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയത്തെത്തുടർന്ന് ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേക്ക്. എട്ടു വർഷത്തിന് ശേഷമാണ് ഇടത്പക്ഷത്തിന് തിരഞ്ഞെടുപ്പിൽ വിജയം ലഭിക്കുന്നത്. ലേബർ പാർട്ടിയുടെ നേതൃത്വത്തിലാണ് ഇടതുസർക്കാർ അധികാരത്തിലേറുക. സോഷ്യലിസ്റ്റ് ലെഫ്റ്റ്, സെന്റര്‍ പാര്‍ട്ടി എന്നിവയുമായി ലേബര്‍ പാര്‍ട്ടി സഖ്യ ചര്‍ച്ചകള്‍ ആരംഭിച്ചു. ലേബര്‍ പാര്‍ട്ടി നേതാവായ അറുപത്തൊന്നുകാരൻ ജോനാസ് ഗാര്‍ സ്‌റ്റോയര്‍ പ്രധാനമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ട്. സെന്റര്‍ പാര്‍ട്ടി നേതാവ് ട്രിഗി സ്ലാഗവോള്‍ഡ് വെഡവുമായി ചര്‍ച്ചയ്ക്കുശേഷം ജോനാസ് ഗാര്‍ മാധ്യമങ്ങളെ കാണും. ഇരു കക്ഷി സര്‍ക്കാര്‍ എന്ന നിര്‍ദേശമാണ് സെന്റര്‍ പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ലേബര്‍ പാര്‍ട്ടിക്ക് 48, സെന്റര്‍ പാട്ടിക്ക് 28, സോഷ്യലിസ്റ്റ് ലെഫ്റ്റിന് 13 സീറ്റുകളാണ് ലഭിച്ചത്. 169 അംഗ പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടാന്‍ 84 സീറ്റ് മതി. എന്നാൽ ഇപ്പോൾ തന്നെ സഖ്യത്തിന് 89 സീറ്റുകൾ ലഭിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയായ റെഡ്ഡിന് നേരത്തെ ഏഴ് സീറ്റ് ഉണ്ടായിരുന്നതിൽ നിന്ന് വർധിച്ച് എട്ടായി. ഗ്രീന്‍ പാര്‍ട്ടിക്ക് രണ്ട് സീറ്റുകൾ കൂടി ലഭിച്ച് മൂന്നായി. പ്രധാനമന്ത്രി എര്‍ണ സോള്‍ബെര്‍ഗിന്റെ പാർട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 9 സീറ്റ് നഷ്ടപ്പെട്ട് 36ല്‍ ഒതുങ്ങി. എട്ട് വര്‍ഷമായി ഭരിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് ഏൽക്കേണ്ടിവന്നത്.

മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ജോനാസ് ഗാര്‍ 2005-2013 കാലഘട്ടത്തിൽ വിദേശകാര്യ മന്ത്രിയായിരുന്നു. അന്ന് പ്രധാനമന്ത്രിയായിരുന്ന ജെന്‍സ് സ്‌റ്റോള്‍ട്ടന്‍ബര്‍ഗ് നാറ്റോ സെക്രട്ടറി ജനറലായപ്പോള്‍ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഇദ്ദേഹം ഏറ്റെടുക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close