KERALANEWSTop News

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് നേതാവിന്റെ പേരിലുള്ള മുസ്ലീം പള്ളി; പുലാമന്തോളിലെ ഇഎംഎസ് പള്ളി പറയുന്നത് കമ്മ്യൂണിസ്റ്റുകാരുടെ ഇച്ഛാശക്തിയുടെ ചരിത്രം; വഖഫ് ബോര്‍ഡ് നിയമനത്തിന്റെ പേരില്‍ ഇടതു സര്‍ക്കാരിനെതിരെ വാളെടുക്കുന്നവര്‍ ഇതുംകൂടി അറിയുക


മലപ്പുറം: കേരളത്തിലെ ഇടത് സര്‍ക്കാര്‍ മുസ്ലീം വിരോധികളെന്ന് പ്രതിപക്ഷം പ്രചരിപ്പിക്കുമ്പോഴും അങ്ങനെയല്ല കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ എന്ന് ഉറക്കെ വിളിച്ചുപറയുന്ന ഒരു മുസ്ലീം പള്ളിയുണ്ട്. ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്‍റെ പേരില്‍ അറിയപ്പെടുന്ന ഏക മുസ്ലീം പള്ളി. പുലമാന്തോളിലെ ഇഎംഎസ് പള്ളി.

മലബാറിൽ മുസ്‌ലിം പള്ളി നിർമ്മിക്കുന്നതിന് തടസ്സമായിരുന്ന ബ്രിട്ടീഷ് നിയമം ഭേദഗതി ചെയ്ത ശേഷം ആദ്യം നിർമ്മിക്കപ്പെട്ട പള്ളികളിലൊന്ന് പുലാമന്തോളിലാണ്. പള്ളി പുനര്‍നിർമ്മിക്കാനുള നിയമ തടസ്സം മറികടക്കാൻ പ്രദേശവാസികൾ അന്നത്തെ മുഖ്യമന്ത്രിയും നാട്ടുകാരനുമായ ഇ.എം.എസിന് നിവേദനം നൽകുകയായിരുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത് മലബാറിലെ മുസ്‌ലിം മത സ്ഥാപനങ്ങൾ നിർമിക്കുന്നതിന് സർക്കാരിന്‍റെ പ്രത്യേക അനുമതി വേണമെന്നതായിരുന്നു നിയമം. 1957ലെ ഇ.എം.എസ് സർക്കാരാണ് ഈ നിയമം ഭേദഗതി ചെയ്തത്. പുലാമന്തോൾ പള്ളി നിർമാണവുമായി ബന്ധപ്പെട്ട നാട്ടുകാരുടെ നിവേദനമാണ് നിയമഭേദഗതിക്ക് ആക്കം കൂട്ടിയത്.

ഇ.എം.എസ് പള്ളി എന്നറിയപ്പെടുന്ന പുലാമന്തോൾ പള്ളിയുടെ കഥ ഇങ്ങനെ..

പുലാമന്തോളിലെ ഈ പള്ളി ഇ.എം.എസിന്റെ പേരിൽ അറിയപ്പെടുന്നതിന് പിന്നിൽ ഒരു കഥയുണ്ട്. 1957ൽ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് ഒരു സർക്കാർ ഹൈസ്കൂളിന് തറക്കല്ലിടുന്നതിനായി പുലാമന്തോളിലെത്തി. അന്ന് ഈ പള്ളി കാലപ്പഴക്കം കൊണ്ട് ഉപയോഗ ശൂന്യമായിരുന്നു. പുലാമന്തോളിൽ എത്തിയ നേതാവിന് സ്വീകരണം നൽകുന്നതിനിടെ അന്ന് വിശ്വാസികളും പാർട്ടി പ്രവർത്തകരും ഒരു നിവേദനം കൂടി നൽകി. ഉപയോഗശൂന്യമായ പള്ളി പുതുക്കി പണിയുന്നതിന് സർക്കാർ അനുമതി ലഭിക്കാൻ സഹായിക്കണമെന്നായിരുന്നു ആ നിവേദനം.

അന്ന് ആ അപേക്ഷ വായിച്ച ശേഷം ഇ.എം.എസ് പള്ളി സന്ദർശിക്കുകയും തിരുവനന്തപുരത്ത് എത്തിയ ശേഷം ഉത്തരവ് അയക്കാമെന്ന് ഉറപ്പും നൽകി. എന്നാൽ ഇത് സംബന്ധിച്ച ഓർഡർ പാലക്കാട്ട് കലക്ടേറേറ്റിൽ തടഞ്ഞുവെച്ചതിനാൽ കിട്ടിയില്ല. വിവരം അന്വേഷിച്ച് പുലാമന്തോളിൽ നിന്ന് മൂന്ന് പേർ തിരുവനന്തപുരത്തേക്ക് പോയി. കെ വി രാമൻ, മലവട്ടത്ത് മമ്മദ്, മൂലത്തിൽ മായിൻഹാജി എന്നിവരാണ് തിരുവനന്തപുരത്തേക്ക് ചെന്നത്. എന്നാൽ സന്ദർശന സമയം കഴിഞ്ഞതിനാൽ ഇ എം എസിനെ കാണാൻ കഴിയില്ലെന്ന് ഓഫീസുള്ളവർ പറഞ്ഞു. അപ്പോൾ ഇ.എം.എസിനെ കാണാൻ അന്റെ സമ്മതം വേണ്ടെന്ന് മലവട്ടത്ത് മമ്മദ് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. ഇത് കേട്ട് പുറത്തേക്ക് വന്ന ഇ.എം.എസ് ഇവരെ കൂട്ടികൊണ്ടുപോവുകയും നിങ്ങൾ തിരിച്ച് പുലാമന്തോളിൽ എത്തുമ്പോഴേക്ക് ഓർഡർ ലഭിക്കും എന്ന ഉറപ്പിൽ തിരിച്ച് അയക്കുകയും ചെയ്തു. ഇതനുസരിച്ച് അടുത്ത ദിവസം തന്നെ ഓർഡർ ലഭിക്കുകയും ചെയ്തു.

മുസ്ലീം പള്ളികൾ പുതുക്കി പണിയുന്നതിനും കേടുപാടുകൾ തീർക്കുന്നതിനും പുതുതായി നിർമിക്കുന്നതിനും സർക്കാർ അനുമതി വേണം എന്ന നിയമം ഖിലാഫത് സമരത്തെ തുടർന്ന് ബ്രട്ടീഷ് ഗവൺമന്റ് കൊണ്ടുവന്നതായിരുന്നു. ഈ നിയമം തന്നെ ഇ.എം.എസ് സർക്കാർ ഭേദഗതി ചെയ്യുകയും ചെയ്തു.

1952ൽ നടന്ന അസംബ്ലി തെരെഞ്ഞെടുപ്പിൽ മദിരാശി സംസ്ഥാനത്ത് മന്ത്രിസഭ രൂപീകരിക്കാൻ കോൺഗ്രസിന് ഒരു എംഎൽഎയുടെ കുറവുണ്ടായിരുന്നു. അന്ന് മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറിൽ നിന്നും മുസ്ലിം ലീഗിന് അഞ്ച് എംഎൽഎമാർ ഉണ്ടായിരുന്നു. ആ അഞ്ചുപേരുടെ പിന്തുണയോടു കൂടിയാണ് രാജാജിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന മന്ത്രിസഭ 5 കൊല്ലം ഭരിച്ചത്. 5 മുസ്ലീം ലിഗ് എംഎൽഎമാരുടെ പിൻതുണ കൊണ്ടുള്ള ഭരണമായിട്ടും മേൽ പറഞ്ഞ നിയമം മാറ്റിക്കാൻ കഴിഞ്ഞിരുന്നില്ല. ഇ.എം.എസ് സർക്കാർ ആ നിയമം മാറ്റി സ്വന്തമായി സ്ഥലമുള്ളവർക്ക് പള്ളി പണിയാനുള്ള അവസരവും പുതുക്കിപ്പണിയാനുള്ള സ്വാതന്ത്ര്യവും നൽകുകയായിരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അംഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close