KERALANEWSTop News

കോവിഡ് ബ്രിഗേഡ് പിരിച്ചുവിടുന്നു ; അധികമുള്ള ജീവനക്കാരെ നാളെ തന്നെ പിരിച്ചുവിടും; ജോലി നഷ്ടപ്പെടുന്നത് ഇരുപതിനായിരത്തിലധികം ആരോഗ്യപ്രവർത്തകർക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ബ്രിഗേഡ് പിരിച്ച് വിടുന്നു. അധികമുള്ള ജീവനക്കാരെ നാളെ തന്നെ പിരിച്ച് വിടാൻ സർക്കുലർ പുറത്തിറക്കി. കേന്ദ്ര ഫണ്ട് നിർത്തലാക്കിയത് തിരിച്ചടിയായെന്നാണ് സർക്കാർ പറയുന്നത്. കോവിഡ് ബ്രിഗേഡിനായി പ്രതിമാസം 60 കോടിക്ക് മുകളിൽ സാമ്പത്തിക ഭാരമുണ്ട്. ഇതും പിരിച്ചുവിടലിന് കാരണമായി. ഇതോടെ 9244 ആരോഗ്യപ്രവർത്തകർക്ക് ജോലി നഷ്ടപ്പെടും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാത്രം 713 പേരുടെ ജോലി നഷ്ടപ്പെടും. അടുത്ത മാസത്തോടെ സേവനം പൂർണ്ണമായി അവസാനിപ്പിക്കാനാണ് നീക്കം.

കേസുകൾ കുറഞ്ഞത് കൊണ്ടാണ് കോവിഡ് ബ്രിഗേഡ് പിരിച്ചുവിടുന്നതെന്നും വിശദീകരണമുണ്ട്. ഇവരുടെ ഫണ്ട് വിതരണം ചെയ്തിരുന്നത് ദേശീയ ആരോഗ്യ മിഷന്‍ വഴിയാണ്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരടക്കമുള്ള പ്രതിരോധ പ്രവര്‍ത്തകര്‍ക്കാണ് ജോലി നഷ്ടമാകുക. ഒക്ടോബര്‍ മുതല്‍ ഫണ്ട് നല്‍കേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നവംബര്‍ വരെ ഇവരെ പിരിച്ചുവിടരുതെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ അടുത്ത മാസത്തെ വേതനം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയേക്കും.

മൂന്നാം തരംഗ സാധ്യത ഇല്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ ഇവരെ പിരിച്ചുവിടാവൂ എന്നും അല്ലെങ്കില്‍ സിഎഫ്എല്‍ടിസി അടക്കമുള്ളവയുടെ പ്രവര്‍ത്തനം താളം തെറ്റുമെന്നുമാണ് കെജിഎംഒഎ മുന്നറിയിപ്പ് നല്‍കിയത്. റെയില്‍വേ സ്റ്റേഷന്‍, അതിര്‍ത്തി ചെക് പോസ്റ്റുകള്‍, ഡിഎംഒ ഓഫിസിലെ ഡാറ്റ എന്‍ട്രി തുടങ്ങിയ ജോലികളെല്ലാം കൈകാര്യം ചെയ്തത് ഇവരായിരുന്നു. ഇവരെ പിരിച്ചുവിട്ടാല്‍ ഇത്തരം ജോലികളിലെല്ലാം താമസം വരുമെന്നതാണ് ആശങ്ക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close