KERALANEWS

ശനിയാഴ്ച വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; 23 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും കേരള, കാലിക്കറ്റ്, കൊച്ചി സർവകലാശാലകൾ മാറ്റിവച്ചു

തിരുവനന്തപുരം: ഇന്നു മുതൽ 23 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും കേരള, കാലിക്കറ്റ്, കൊച്ചി സർവകലാശാലകൾ മാറ്റിവച്ചു. ഇന്നുമുതൽ 22 വരെയുള്ള പരീക്ഷകൾ കണ്ണൂർ സർവകലാശാലയും മാറ്റി. ആരോഗ്യ സർവകലാശാലയും ഇന്നത്തെ പരീക്ഷകൾ മാറ്റിയിട്ടുണ്ട്. 

ശനിയാഴ്ച വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണെങ്കിലും പ്രവേശന നടപടികൾ തുടരാമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. അതേസമയം 23 വരെ പരീക്ഷകൾ പാടില്ലെന്നും ഉത്തരവിലുണ്ട്.

സാങ്കേതികവിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഫൈൻ ആർട്‌സ് കോളജുകളിലേക്കുള്ള നാളത്തെ ബിഎഫ്എ പ്രവേശന പരീക്ഷ 26ലേക്കു മാറ്റി. ഫിഷറീസ് സർവകലാശാല (കുഫോസ്) 21, 22, 23 തീയതികളിലെ പിജി സ്പോട് അഡ്മിഷൻ 27, 28, 29 തീയതികളിലേക്കു മാറ്റി. 

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close