KERALANEWSTop News

ഏറ്റുമാനൂർ ക്ഷേത്രത്തിൽ തിരുവാഭരണം നഷ്ടപെട്ട സംഭവം; തിരുവാഭരണ കമ്മീഷൻ ഉൾപ്പെടെ ആറ് പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി

ഏറ്റുമാനൂർ : കോട്ടയം ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി ദേവസ്വം ബോർഡ്. സംഭവത്തിൽ തിരുവാഭരണ കമ്മിഷൻ ഉൾപ്പടെയുള്ള ആറ് പേർക്ക് ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടിസ് നൽകി. മാല നഷ്ടപ്പെട്ടത് ദേവസ്വം ബോർഡിനെ അറിയിച്ചില്ലെന്ന കാരണത്താലാണ് നടപടി.

വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ, ഏറ്റുമാനൂർ ദേവസ്വം അസിസ്റ്റൻറ് കമ്മിഷണർ, ഏറ്റുമാനൂർ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ,കമ്മിഷണർ എസ് അജിത് കുമാർ, മുൻ അസിസ്റ്റൻറ് കമ്മിഷണർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

മാല നഷ്ടപ്പെട്ട വിവരം ഉദ്യോഗസ്ഥർ ഉന്നത അധികാരികളെ അറിയിക്കാതെ മറച്ചു വെച്ചതായി ദേവസ്വം വിജിലൻസ് എസ്പി പി പി. ബിജോയി റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് ജീവനക്കാരുടെ വീഴ്ച സംബന്ധിച്ചും ദേവസ്വം ബോർഡ് കൂടുതൽ അന്വേഷണം നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ ആറ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close