NEWSTop NewsWORLD

വിശുദ്ധ ഗ്രന്ഥം തലയിൽ ചുമന്ന് കേന്ദ്രമന്ത്രിമാർ; ദേവീശക്തിയിലൂടെ അഫ്ഗാനിൽ നിന്ന് ഇന്നലെ നാട്ടിലെത്തിയത് 78 പേർ

ന്യൂഡൽഹി : അഫ്ഗാനിസ്ഥാനിൽ പെട്ട് പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന രക്ഷാദൗത്യത്തിനു പേര് നൽകി കേന്ദ്രസർക്കാർ. ഓപ്പറേഷൻ ദേവീശക്തി എന്നാണ് ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. വിദേശ കാര്യമന്ത്രി എസ്. ജയശങ്കർ രക്ഷ ദൗത്യത്തെ കുറിച്ച് ട്വീറ്റ് ചെയ്തപ്പോഴാണ് പേര് വ്യക്തമാക്കിയത്.

78 പേരെ കൂടി ഇന്നലെ നാട്ടിലെത്തിച്ചതോടെ 800 പേരെ ഇതുവരെ അഫ്‌ഗാനിൽ നിന്ന് ഒഴിപ്പിച്ചെന്നാണ് വിവരം. താജികിസ്താനിൽ നിന്ന് മലയാളി കന്യാസ്ത്രീ തെരേസ ക്രാസ്റ്റ ഉൾപ്പെടെയാണ് ഇന്നലെ ഡൽഹിയിലെത്തിയത്. ഇതിൽ അഫ്ഗാനിൽ നിന്നുള്ള സിഖ് മതക്കാരും ഉണ്ടായിരുന്നു. ഇവരുടെ മത ഗ്രന്ഥമായ ഗുരുഗ്രന്ഥസാഹിബിന്റെ മൂന്ന് പകർപ്പും വിമാനത്തിൽ ഇന്ത്യയിലെത്തിച്ചു. കേന്ദ്ര മന്ത്രിമാരായ ഹർദീപ് സിങ് പുരിയും, വി. മുരളീധരനും ഗ്രന്ഥം ചുമന്ന് പുറത്തെത്തിച്ചു.

താലിബാൻ അഫ്ഗാൻ കീഴടക്കിയതിന്റെ അടുത്ത ദിവസമായ ഓഗസ്റ്റ് 16 നാണ് ഇന്ത്യ രക്ഷാ ദൗത്യം തുടങ്ങിയത്. അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ കൂടുതൽ രാജ്യങ്ങൾ ഇന്ത്യയ്ക്ക് സഹായവുമായെത്തി. അമേരിക്ക, ബ്രിട്ടൻ, ജർമ്മനി, ഫ്രാൻസ്, യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് സഹായവുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ആറ്‌ രാജ്യങ്ങളും അവർക്ക് വേണ്ടി ജോലി ചെയ്യുന്നവരെ കണ്ടെത്തി അതാത് രാജ്യങ്ങളിലേക്ക് കൊണ്ടുപോകും. അതിനുശേഷം വിദേശ കാര്യാലയവുമായി ബന്ധപ്പെട്ട് ഇവരെ ഡൽഹിയിലെത്തിക്കും. ഓഗസ്റ്റ് 31 ന് മുൻപായി മുഴുവൻ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കാനാണ് ഇപ്പോഴത്തെ ശ്രമം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close