
മുഖം കൊടുത്ത് പണം വാങ്ങാം.. സംഭവം കേട്ട് ഞെട്ടണ്ട, അമേരിക്കയിലെ പ്രശസ്തമായ ഒരു കമ്പനിയാണ് വ്യത്യസ്ത ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കയിലെ പ്രോമോബോട്ട് എന്ന റോബോട്ടിക്സ് നിർമ്മാതാക്കളുടേതാണ് ഓഫർ. ദയാശീലനും സൽഗുണനുമെന്ന് തോന്നിക്കുന്ന മുഖമാണ് കമ്പനി തേടുന്നത്.
മുഖത്തിൻറെ ആജീവനാന്ത റൈറ്റ്സ് അവർക്ക് നൽകുകയാണെങ്കിൽ രണ്ട് ലക്ഷം ഡോളറാണ് അതായത് 1.5 കോടി രൂപയോളം രൂപയാണ് വാഗ്ദാനം ചെയ്യുന്നത്. പ്രോമോബോട്ട് എന്ന റോബോട്ടിക്സ് കമ്പനി അവരുടെ ഹ്യുമനോയ്ഡ് റോബോട്ട് അസിസ്റ്റൻറിന് വേണ്ടിയാണ് ഒരു ‘മുഖത്തെ’ തേടുന്നത്. ഹോട്ടലുകളിലും ഷോപ്പിങ് മാളുകളിലും ജോലി ചെയ്യുന്ന റോബോട്ടിനെയാണ് കമ്പനി നിർമിക്കുന്നത്. ദിവസേന ആയിരക്കണക്കിന് ആളുകളുമായി ഇടപഴകുന്നതും അവരെ സഹായിക്കുന്നതുമായ റോബോട്ടുകളെ 2023ന് മാളുകളിലും ഹോട്ടലുകളിലും വിന്യസിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

ഈ ഓഫറിലൂടെ നൽകുന്ന മുഖത്തിൻറെ അവകാശം ആജീവനാന്തകാലത്തേക്ക് ആ കമ്പനിക്കായിരിക്കും. ഏത് പ്രായത്തിലുമുള്ള പുരുഷൻമാർക്കും സ്ത്രീകൾക്കും അതിനായി അപേക്ഷയയക്കാം. തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കാൻ കഴിയുന്ന ആളുകളിൽ നിന്ന് മറുപടിക്കായി കാത്തിരിക്കുകയാണ് പ്രോമോബോട്ട്.

പ്രോമോബോട്ട് ഹ്യുമനോയ്ഡ് റോബോട്ടുകൾക്ക് പേരുകേട്ട കമ്പനിയാണ്. അഡ്മിനിസ്ട്രേറ്റർമാർ, പ്രൊമോട്ടർമാർ, കൺസൾട്ടന്റുകൾ, ഗൈഡുകൾ, സഹായികൾ തുടങ്ങി നിരവധി റോളുകളിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ റോബോട്ടുകൾ ഇതിനകം 43 രാജ്യങ്ങളിൽ പല മേഖലകളിലായി ഉപയോഗിക്കുന്നുണ്ട്. വടക്കേ അമേരിക്കയിലും മിഡിൽ ഈസ്റ്റിലുമുള്ള വിമാനത്താവളങ്ങളിലും ഷോപ്പിംഗ് മാളുകളിലും റീട്ടെയിൽ സ്റ്റോറുകളിലും ഉപയോഗിക്കാനാണ് യഥാർഥ മനുഷ്യരുടെ മുഖം കൊടുക്കുന്ന പുതിയ റോബോട്ട്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്