INDIANEWSSocial MediaTop News

യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ഇനിയും വ്യക്തമാക്കാതെ ഫേസ്ബുക്ക്; അട്ടിമറി സാധ്യത തള്ളാതെ വിദ​ഗ്ധർ; സോഷ്യൽ മീഡിയ ഭീമന് പഴയ പ്രതാപം കിട്ടാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നും റിപ്പോർട്ട്

ലോകത്തെ ഏറ്റവും വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിശ്ചലമായതോടെ സൈബർ ലോകവും ആശങ്കയിലായിരുന്നു. വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും നൽകി ലാഭം നേടാൻ ഫേസ്ബുക്കും ഉപകമ്പനികളും ശ്രമിക്കുന്നുവെന്ന ഒരാളുടെ വെളിപ്പെടുത്തലിന് ശേഷമാണ് ഫേസ്ബുക്ക് പ്രവർത്തനം നിലച്ചത്. വെളിപ്പെടുത്തിന് ശേഷം ഫേസ്ബുക്ക് അക്കൗണ്ടുകളിൽ കുറവ് വന്നിരുന്നു.

എന്താണ് സംഭവിക്കുന്നത് എന്ന് ആർക്കും ആദ്യം മനസിലായിരുന്നില്ല. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നവർക്കും ഇന്റർനെറ്റ് സേവനം തടസപ്പെട്ടിരിക്കുന്നു എന്ന സന്ദേശമായിരുന്നു ലഭിച്ചത്. അതേസമയം, മറ്റ് സൈറ്റുകളെ അത് ബാധിച്ചിരുന്നുമില്ല. കമ്പനിയുടെ ആഭ്യന്തര പ്രശ്‌നങ്ങളാണ് തടസ്സം നേരിടാൻ കാരണമെന്നും അട്ടിമറി സാധ്യത നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും സാങ്കേതിക വിദഗ്ധർ സംശയമുന്നയിച്ചു. എന്നാൽ എന്താണ് തടസ്സത്തിന് കാരണമെന്ന് ഫേസ്ബുക്ക് ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല.

വാട്‌സാപ്പും ഇൻസ്റ്റഗ്രാമും മെസഞ്ചറുമടക്കം ഫേസ്ബുക്ക് കുടുംബത്തിലെ ആപ്പുകളെല്ലാം ഒരുമിച്ച് ലോകവ്യാപകമായി നിശ്ചമായതോടെ ഇന്റർനെറ്റ് തന്നെ അടിച്ചു പോയോ എന്ന സംശയത്തിലായിരുന്നു പലരും. വാട്‌സാപ്പിൽ മെസേജ് പോകുന്നില്ല, സ്റ്റാറ്റസ് ലോഡാവുന്നില്ല, എഫ്ബി പോസ്റ്റും ചെയ്യാനാകുന്നില്ല. ഇൻസ്റ്റയും പോയോ നെറ്റ് ഓഫർ തീർന്നോയെന്നും വൈഫൈ അടിച്ചുപോയോ എന്നും വരെ പലരും സംശയിച്ചു. സാങ്കേതിക പ്രശ്‌നം നേരിടുണ്ടെന്ന് ട്വീറ്റുകൾ വന്നതോടെയാണ് ഫേസ്ബുക്കെന്ന വമ്പന്റെ കീഴിലുള്ള എല്ലാ ആപ്പുകളും കൂട്ടത്തോടെ പണിമുടക്കിയതാണെന്ന് വ്യക്തമായത്.

അതേസമയം, ഫേസ്ബുക്കിന്റെ ഓഹരി മൂല്യം ഇടിഞ്ഞു. കഴിഞ്ഞ രാത്രിയിൽ ഫേസ്ബുക്ക്, ഇൻസ്റ്റാ​ഗ്രാം, വാട്സാപ്പ് എന്നിവയുടെ സേവനങ്ങൾ തടസ്സപ്പെട്ടതിന് പിന്നാലെയാണ് കമ്പനിയുടെ ഓഹരിയിൽ ഇടിവ് സംഭവിച്ചത്. ഫേസ്ബുക്കിന്റെ ഓഹരി മൂല്യത്തിൽ 5.5 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, ഫേസ്ബുക്കിന്റെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളുടെയും സേവനം പുനസ്ഥാപിച്ചെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ഏഴുമണിക്കൂറിന് ശേഷമാണ് തകരാറുകൾ പരിഹരിച്ച് ഫേസ്ബുക്കും വാട്സാപ്പും ഇൻസ്റ്റാ​ഗ്രാമും തിരിച്ചെത്തിയിരിക്കുന്നത്. തകരാർ പൂർണമായും പരിഹരിക്കാൻ സമയം വേണമെന്നും ഫേസ്ബുക്ക് അറിയിച്ചു. വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സേവനങ്ങൾ തകരാറിലെന്ന് സ്ഥിരീകരരിച്ച് ഫേസ്ബുക്ക് തന്നെ രം​ഗത്ത് വന്നിരുന്നു. ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നിവയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയായിരുന്നു പ്രതികരണം. ഒരു മണിക്കൂർ മുമ്പ് മാത്രമാണ് ഫേസ്ബുക്ക് സേവനങ്ങൾ വീണ്ടും തിരിച്ചെത്തിയത്.

‘ചില ഉപഭോക്താക്കൾക്ക് തങ്ങളുടെ സേവനം ലഭ്യമാകുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ടു. തകരാർ പരിഹരിക്കാൻ ശ്രമിക്കുകയാണ്. എത്രയും പെട്ടെന്ന് സേവനം ലഭ്യമാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉപഭോക്താക്കളുടെ ക്ഷമയ്ക്ക് നന്ദി’.- തകരാർ സ്ഥിരീകരിച്ച് ഫേസ്ബുക്ക് ട്വിറ്റർ പേജിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് ട്വിറ്ററിൽ പരാതിയുമായി രംഗത്ത് വന്നത്. ഇന്ത്യയിൽ മാത്രമല്ല, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താൻ എന്നീ രാജ്യങ്ങിലും വാട്ട്‌സ് ആപ്പ് , ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.

ഇന്നലെ രാത്രിയാണ് ഫേസ്ബുക്ക്, വാട്ട്‌സ് ആപ്പ്, ഇൻസ്റ്റഗ്രാം എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പ്രവർത്തനരഹിതമായത്. വാട്ട്‌സ് ആപ്പിൽ അയക്കുന്ന സന്ദേശങ്ങൾ സെന്റ് ആവാതിരുന്നതോടെയാണ് ആപ്ലിക്കേഷൻ പണിമുടക്കിയെന്ന് ഉപഭോക്താക്കൾക്ക് മനസിലാക്കുന്നത്. വാട്ട്‌സ് ആപ്പിന്റെ ഡെസ്‌ക്ടോപ് വേർഷനും പ്രവർത്തനരഹിതമാണ്. ‘ദ സൈറ്റ് കാൺട് ബി റീച്ച്ഡ് എന്ന സന്ദേശമാണ് കാണിക്കുന്നത്. ഫേസ്ബുക്കും ന്യൂസ് ഫീഡ് ലോഡ് ആകുന്നില്ല. ഇൻസ്റ്റഗ്രാമും റിഫ്രഷ് ആക്കാൻ സാധിക്കില്ല.

ഇതിന് മുൻപും ഫേസ്ബുക്കും വാട്ട്‌സ് ആപ്പും ഒരുമിച്ച് പ്രവർത്തന രഹിതമായിട്ടുണ്ട്. എന്നാൽ അൽപ സമയത്തിന് ശേഷം തിരികെയെത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close