INDIANEWS

ചപ്പാത്തി ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം; എല്ലാവർക്കും കൂടി ഭക്ഷണം ഉണ്ടാക്കാൻ കഴിയില്ലെന്ന് പറഞ്ഞ യുവാവിനെ സഹപ്രവർത്തകർ കഴുത്തറുത്ത് കൊന്നു

ഭക്ഷണം ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് ഫാക്ടറി തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചപ്പാത്തി ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട തർക്കം ഒടുവിൽ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. എല്ലാവർക്കും കൂടി ഭക്ഷണം ഉണ്ടാക്കാൻ കഴിയില്ലെന്ന് പറഞ്ഞതിനെ തുടർന്നാണ് സഹപ്രവർത്തകരുടെ ക്രൂരത.

രാജസ്ഥാനിലെ ജയ്‌പൂരിലാണ് സംഭവം. ഫാക്ടറി തൊഴിലാളിയെ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സഹപ്രവര്‍ത്തകര്‍ അറസ്റ്റിലായി. ജയ്പൂര്‍ പൊലീസിന്റെ പരിധിയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. 27കാരനായ ജയ് നാരായണ്‍ മീണയെ കൂടെ താമസിക്കുന്ന മൂന്ന് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.

വിശ്വകര്‍മ്മ ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ തൊഴിലാളികളാണ് മരിച്ച ജയ് നാരായണ്‍ ഉള്‍പ്പെടെ നാലുപേര്‍. സംഭവദിവസം ചപ്പാത്തി ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മറ്റുള്ളവര്‍ക്കും കൂടി ഭക്ഷണം ഉണ്ടാക്കാന്‍ തനിക്ക് ആകില്ലെന്ന് ജയ് നാരായണ്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞു. കൂടാതെ സഹപ്രവര്‍ത്തകരെ യുവാവ് അസഭ്യം പറഞ്ഞതായും പൊലീസ് പറയുന്നു.

ഇതോടെ കുപിതരായ മൂന്ന് സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ജയ് നാരായണിനെ കൊലപ്പെടുത്തുകയായിരുന്നു. വാഷ്‌റൂമില്‍ പോയ സമയത്ത് യുവാവിനെ തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് ബലം പ്രയോഗിച്ച് പിടിച്ചുനിര്‍ത്തിയ ശേഷം ജയ് നാരായണിന്റെ കഴുത്തുമുറിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവ ശേഷം ഒളിവില്‍ പോയ പ്രതികളെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.

വാർത്തകൾ വേ​ഗത്തിലറിയാൻ ടെല​ഗ്രാമിൽ ജോയിൻ ചെയ്യുക..

https://t.me/+zrOXue-xUu4yZTNl

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close