INDIANEWSTop News

‘നഷ്ട പരിഹാരം നൽകാൻ തയാർ’; സമരം പിൻവലിച്ചാൽ കേസുകൾ പിൻവലിക്കാമെന്നും കേന്ദ്രം; കർഷക സമരത്തിൽ അന്തിമ തീരുമാനം നാളെ

കർഷക സംഘടനകളുമായി കേന്ദ്രസർക്കാർ നാളെ ചർച്ച നടത്തും. കർഷകസമരം അവസാനിപ്പിക്കുന്നതിൽ അന്തിമ തീരുമാനം നാളെയുണ്ടാകും. സമരം പിന്‍വലിച്ചാല്‍ കേസുകള്‍ പിന്‍വലിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ അറിയിച്ചു. ഹരിയാന, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ കേസുകള്‍ പിന്‍വലിക്കുമെന്ന് ഉറപ്പുനല്‍കിയതായി കേന്ദ്രം കര്‍ഷക സംഘടനകള്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു.

അഞ്ചിന നിർദ്ദേശങ്ങളാണ് കേന്ദ്രം മുമ്പോട്ട് വെച്ചത്

  1. താങ്ങുവില സമിതിയിൽ കർഷക പ്രതിനിധികളെ ഉൾപ്പെടുത്തും.
  2. സമരത്തിൽ നിന്ന് പിന്മാറിയാൽ കേസുകൾ പിൻവലിക്കാൻ തയാർ
  3. നഷ്ടപരിഹാരം നൽകാൻ തയാർ
  4. വൈദ്യുതി ഭേദഗതി ബില്ല് ബന്ധപെട്ടവരുടെ അഭിപ്രായം തേടി നടപടി
  5. മലിനീകരണ നിയന്ത്രണ നിയമത്തിലെ ക്രിമിനൽ നടപടി നീക്കും

അതേസമയം കർഷക സമരം പിൻവലിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കർഷകർ അറിയിച്ചു. നാളത്തെ യോഗത്തിനു ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും കർഷകർ വ്യക്തമാക്കി. കേസ് പിൻവലിക്കുന്നതും നഷ്ടപരിഹാരം നല്കുമെന്നതും സ്വാഗതാർഹമാണെന്ന് കർഷകർ വ്യക്തമാക്കി. എന്നാൽ അജയ് മിശ്രയെ പുറത്തക്കണമെന്നതിൽ പ്രതികരിച്ചിട്ടില്ല.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close