KERALANEWS

ഒമ്പത് വയസ്സുകാരിയായ മകളെ അച്ഛൻ പീഡനത്തിനിരയാക്കിയത് നിരവധി തവണ; സ്വന്തം മകളോട് ക്രൂരത കാട്ടിയത് ഭാര്യ ജോലിക്ക് പോയപ്പോഴും മകൻ കളിക്കാൻ പോയപ്പോഴും; മകളെ പീഡിപ്പിച്ച 41കാരന് 35 വർഷം കഠിനതടവും 2 ലക്ഷം പിഴയും വിധിച്ച് കോടതി

ഇടുക്കി: ഒമ്പത് വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ പിതാവിന് 35 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. തൊടുപുഴ സ്വദേശിയായ 41 കാരനെയാണ് കോടതി ശിക്ഷിച്ചത്. ഭാര്യ ജോലിക്ക് പോയപ്പോഴും മകൻ കളിക്കാൻ പോയപ്പോഴുമായിരുന്നു മകളോട് പിതാവിന്റെ ക്രൂരത.

ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട കുട്ടി അമ്മയോട് കാര്യങ്ങൾ വെളിപ്പെടുത്തിയതോടെയാണ് സംഭവംഎം പുറത്തറിയുന്നത്. 2014 മെയ് 24നും അതിന് മുമ്പുമായി നിരവധി തവണ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി. തടവ് ശിക്ഷയ്ക്ക് പുറമേ രണ്ട് ലക്ഷം രൂപ പിഴയും ഒടുക്കണം. പന്ത്രണ്ട് വയസിൽ താഴെയുള്ള കുട്ടിയായതിനാൽ ബലാത്സംഗത്തിന് പത്ത് വർഷം തടവും അമ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

ആവർത്തിച്ചുള്ള കുറ്റകൃത്യത്തിന് പത്ത് വർഷം തടവും അമ്പതിനായിരം രൂപയും, പ്രതി കുട്ടിയുടെ രക്ഷകർത്താവായതിനാൽ 15 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. അങ്ങനെ ആകെ 35 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും, ഇങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരേ കാലയളവിൽ അനുഭവിക്കണമെന്നും കോടതി വിധിച്ചു.

കുട്ടിക്ക് സർക്കാരിൻ്റെ കോമ്പൻസേഷൻ ഫണ്ടിൽ 5 ലക്ഷം രൂപ ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി. കുട്ടി പരാതിപ്പെട്തിന് പിന്നാലെ അമ്മ തൊടുപുഴ വനിതാ ഹെൽപ്പലൈനിനെ സമീപിക്കുകയായിരുന്നു. പിന്നാലെ വനിതാ ഹെൽപ്പ്ലൈൻ സബ് ഇൻസ്പെക്ടർ മൊഴി രേഖപ്പെടുത്തി കേസെടുത്തു. കുട്ടിയുടെ അമ്മയും മുത്തശ്ശിയും ഉൾപ്പടെ 13 പ്രോസിക്യൂഷൻ സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി ബി വാഹിദ ഹാജരായി.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close