NEWSUncategorizedWORLD

ഫെെസർ വാക്‌സിൻ കുട്ടികളിൽ ഫലപ്രദം; വാക്സിൻ 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത് തടയുമെന്ന് എഫ്ഡിഎ

ഫൈസറിന്റെ കൊവിഡ് വാക്സിൻ കൊച്ചുകുട്ടികൾക്ക് ഫലപ്രദമാണെന്ന് കണ്ടെത്തൽ. വാക്സിൻ 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത് തടയുന്നതിൽ 91 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. ചെറിയ കുട്ടികളിലെ രോഗലക്ഷണ അണുബാധ തടയുന്നതിന് രണ്ട് ഡോസ് ഷോട്ട് ഏകദേശം 91 ശതമാനം ഫലപ്രദമാണെന്ന് കാണിക്കുന്ന ഡാറ്റ എഫ്ഡ‍ിഎ സ്ഥിരീകരിച്ചിരുന്നു.

അ‍ഞ്ചു മുതൽ 11 വയസുവരെയുള്ള കുട്ടികളിൽ വാ‌ക്‌സിൻ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്നും ക്ലിനിക്കൽ പരീക്ഷണത്തിലൂടെ പ്രതിരോധശേഷി കെെവരിച്ചതായി കണ്ടെത്തിയെന്നും നിർമ്മാതാക്കളായ ഫെെസറും ബയോ എൻടെക്കും മുമ്പ് വ്യക്തിമാക്കിയിരുന്നു.

എഫ്ഡിഎ ഷോട്ടുകൾക്ക് അംഗീകാരം നൽകിയാൽ നവംബർ ആദ്യവാരം ആർക്കൊക്കെ അവ സ്വീകരിക്കണം എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കും. വാക്സിൻ ചെറിയ കുട്ടികൾക്ക് പകർച്ചവ്യാധിയായ ഡെൽറ്റ വേരിയന്റിൽ നിന്ന് വർദ്ധിച്ചുവരുന്ന അണുബാധകൾ തടയാൻ സഹായിക്കുന്നു.

ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ കുട്ടികളിൽ രോഗ പ്രതിരോധ ശേഷി വർധിച്ചതായും പാർശ്വഫലങ്ങളില്ലെന്നും സ്ഥിരീകരിക്കുകയും ചെയ്തു. വാ‌ക്‌സിന്റെ സുരക്ഷ കുട്ടികളിലേക്കും വ്യാപിപ്പിക്കുന്നതിനായി നമ്മൾ കാത്തിരിക്കുകയാണ്. എത്രയും വേഗം അത് നടപ്പിലാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഫെെസർ സിഇഒ ആൽബെർട്ട് ബൗർള പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close