
റിയാദ്: സൗദി അറേബ്യ സ്ഥാപിതമായതിന്റെ സന്തോഷ സൂചകമായി എല്ലാ വർഷവും ഫെബ്രുവരി 22ന് രാജ്യത്ത് പൊതു അവധിയായിരിക്കുമെന്ന് സൽമാൻ രാജാവ്. സൗദി പ്രസ് ഏജൻസിയാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ടത്.
സൗദി ദേശീയ ദിനമായി എല്ലാ വർഷവും സെപ്റ്റംബർ 23 ന് രാജ്യത്ത് പൊതുഅവധി നിലവിലുണ്ട്. ഇതിന് പുറമെയാണ് രാജ്യസ്ഥാപന ദിനം കൂടി പൊതുഅവധി ആക്കുന്നത്. ഇതോടെ രാജ്യത്ത് ഇരു പെരുന്നാൾ ദിനങ്ങളിലും സൗദി ദേശീയദിനത്തിലും സൗദി സ്ഥാപിത ദിനത്തിലും പൊതുഅവധിയായിരിക്കും.