INDIANEWS

അപാർട്ട്മെന്റിന്റെ 25ാം നിലയില്‍ നിന്ന് താഴെവീണു; ഇരട്ടക്കുട്ടികള്‍ക്ക് ദാരുണാന്ത്യം

ഗാസിയാബാദ് : അപ്പാർട്ട്മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് ഇരട്ട സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച രാത്രി ഒന്നരയോടെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലായിരുന്നു ദാരുണ സംഭവം. കെട്ടിടത്തിന്റെ 25ാം നിലയില്‍ നിന്ന് പതിനാലുകാരായ സത്യനാരായണനും സൂര്യനാരായണനും വീഴുകയായിരുന്നു. ഇരുവരും ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായിരുന്നു.

എങ്ങനെയാണ് വീണതെന്ന് ഇനിയും വ്യക്തമായിട്ടില്ല. സംഭവസമയത്ത് അമ്മയും സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ എന്തെങ്കിലും പറയാൻ കഴിയുകയുള്ളെന്നും പൊലിസ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close