NEWSSPORTS

ഫിഫ ഫുട്‌ബോൾ റാങ്കിങ്ങ്; ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്ത്

ഫിഫ ലോക ഫുട്‌ബോൾ റാങ്കിങ്ങിൽ ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്ത്. 1755.44 പോയിന്റോടെ ഫ്രാൻസിനെ മറികടന്നാണ് ത്രീ ലയൺസ് മൂന്നാമതെത്തിയത്. 2.61 പോയിന്റിന്റെ വർധനവാണ് ഇംഗ്ലണ്ടിന് ഉണ്ടായത്. മൂന്നാമതായിരുന്ന ഫ്രാന്‍സ് നാലാം സ്ഥാനത്തേക്ക് വീണു. ഇക്കഴിഞ്ഞ യൂറോ കപ്പിൽ ഇംഗ്ലണ്ട് ഫൈനലിൽ എത്തിയിരുന്നു. ഫൈനലിൽ ഇറ്റലിയോട് പെനാൽറ്റി ഷൂട്ടൗട്ടിലാണ് പരാജയപ്പെട്ടത്. യൂറോ ചാമ്പ്യന്മാരായ ഇറ്റലി അഞ്ചാം സ്ഥാനത്താണ്. പുരുഷ ഫുട്‌ബോൾ റാങ്കിങ്ങിൽ മൂന്നാമത് എത്തിയെങ്കിലും വനിതാ ഫുട്‌ബോൾ റാങ്കിങ്ങിൽ 1974 പോയിന്റോടെ എട്ടാം സ്ഥാനത്താണ് ഇംഗ്ലണ്ട്. ഫിഫ ലോക റാങ്കിങ്ങിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയർന്ന റാങ്കിങ്ങാണ് ഇത്. ഏറ്റവും താഴ്ന്ന റാങ്കിങ്ങ് 27ാം സ്ഥാനമാണ്. ഹാരി കെയ്ൻ ആണ് ടീമിന്റെ നായകൻ.

ഇംഗ്ലണ്ടിന്റെ ഈ കുതിപ്പിനുള്ള എല്ലാ പ്രശംസയും പരിശീലകൻ ഗാരെത് സൗത്ത്ഗേറ്റിനു അവകാശപ്പെട്ടതാണ്. 2016 മുതൽ സൗത്ത്ഗേറ്റ് ഇംഗ്ലണ്ട് ദേശിയ ടീമിന്റെ പരിശീലകൻ ആണ്. 2017ൽ 15ാം റാങ്കിങ്ങിൽ ആയിരുന്ന ഇംഗ്ലണ്ട് 2018ൽ നടന്ന ലോകകപ്പിന് ശേഷം 5ാം സ്ഥാനത്തേക്ക് ഉയർന്നിരുന്നു. ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച ടീം സെമിഫൈനലിൽ ക്രൊയേഷ്യയോടെ തോറ്റു മടങ്ങുകയായിരുന്നു. ലോക റാങ്കിങ്ങില്‍ 1832.33 പോയിന്റോടെ ബെല്‍ജിയമാണ് ഒന്നാം സ്ഥാനത്ത്. 1811.73 പോയിന്റോടെ ബ്രസീലാണ് രണ്ടാം സ്ഥാനത്ത്. മറ്റൊരു പ്രധാന ആകർഷണം ഡെന്മാർക് ആദ്യ പത്തിൽ തിരിച്ചെത്തി എന്നുള്ളതാണ്. 1658.49 പോയിന്റാണ് ഡെന്മാർക്കിനുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close