INDIAMoviesNEWSTop NewsUncategorized

പ്രശസ്ത സിനിമാ താരം ചിത്ര അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്

ചെന്നൈ: പ്രശസ്ത നടി ചിത്ര (56) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. നിരവധി ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1965 ഫെബ്രുവരി 25ന് കൊച്ചിയിലാണ് ചിത്ര ജനിച്ചത്.

രാജഗോപാലിന്റെയും ദേവിയുടെയും മകളായി കൊച്ചിയിലാണ് ചിത്ര ജനിച്ചത് . ദിവ്യ എന്ന ഒരു അനുജത്തിയുണ്ട്. കൊച്ചി ഗവർമെന്റ് ഗേൾസ് ഹൈസ്കൂളിൽ പഠിച്ചു വരികെ അച്ഛൻ മൈലാപ്പൂരിൽ റയിൽ വേയിൽ ഇലട്രിക്കൽ എഞ്ചിനീയറായിരുന്നതിനെ തുടർന്ന് ഐ.സി എഫ് സ്കൂളിലേക്ക് മാറ്റിച്ചേർത്തു . ചെറുപ്പത്തിലെ അമ്മ മരിച്ച ചിത്ര 1990ൽ ബിസിനസ്സുകാരനായ വിജയരാഘവനെ വിവാഹം ചെയ്തു. മകൾ മഹാലക്ഷ്മി .

ആറു വയസ്സുള്ളപ്പോൾ അപൂർവ്വരാഗങ്ങളിൽ ഒരു കത്തുകൊടുക്കുന്ന ഷോട്ടിൽ അഭിനയിച്ച ചിത്ര ആട്ടക്കലാശം എന്ന ചിത്രത്തിൽ മോഹൻലാലിനു നായികയായിട്ടാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധേയയാവുന്നത് . ഭരതൻ ലോഹിതാസ് കൂട്ടുകെട്ടിൽ പിറന്ന അമരത്തിൽ മമ്മൂട്ടിക്കൊപ്പമുള്ള പ്രകടനവും ഏറെ പ്രേക്ഷക പ്രീതി പിടിച്ചു പറ്റി . പഞ്ചാഗ്നി , ഒരു വടക്കൻ വീരഗാഥ , ദേവാസുരം , ഏകലവ്യൻ മുതലായവയാണ് മലയാളത്തിലെ പ്രധാന ചിത്രങ്ങൾ . ഇദയം നല്ലെണ്ണയുടെ പരസ്യമോഡലാവുകയും അത് വിജയിക്കുകയും ചെയ്തതോടെ നല്ലെണ്ണചിത്ര എന്ന പേരിൽ കൂടി ചിത്ര അറിയപ്പെട്ടു.

‘രാജപർവൈ’ ആണ് ആദ്യ സിനിമ. ആട്ടക്കലാശത്തിലൂടെ മലയാളത്തിലെ ആദ്യ ഹിറ്റ് ചിത്രം. അമരം, ഒരു വടക്കൻ വീരഗാഥ, പഞ്ചാഗ്നി, അദ്വൈതം, ദേവാസുരം, ഏകലവ്യൻ തുടങ്ങിയവയാണ് മലയാളത്തില്‍ അഭിനയിച്ച പ്രധാന സിനിമകൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close