KERALANEWSTop News

പാലക്കാട്ട് ലോറിയുടെ ഡീസല്‍ ടാങ്ക് പൊട്ടി തീപ്പിടിത്തം; ഒഴിവായത് വൻ ദുരന്തം

പാലക്കാട്: പാലാക്കാട് ദേശീയപാതയിൽ ഡീസൽ ടാങ്ക് പൊട്ടിയതിനെ തുടർന്ന് ലേ‍ാറിക്കു തീ പിടിച്ചു. മണ്ണുത്തി ആലത്തൂർ സ്വാതി ജങ്ഷനിലാണ് ടാങ്ക് പൊട്ടി ലേ‍ാറിക്കു തീ പിടിച്ചത് ‍ പെ‍ാലീസിന്റെയും നാട്ടുകാരുടെയും സംയുക്ത ഇടപെടലിനെ തുടർന്ന് തീ പടരുന്നത് തടഞ്ഞതിനാൽ വലിയ അപകടം ഒഴിവാക്കാനായി. അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ തീ അണച്ചു.

ഇന്നലെ വൈകീട്ടാണു തീ പിടിത്തമുണ്ടായത്. പെരുമ്പാവൂരിൽ നിന്ന് ബംഗളൂരുവിലേക്ക് പ്ലൈവുഡുകളുമായി പേ‍ാവുകയായിരുന്ന ലേ‍ാറി സ്വാതി ജങ്ഷനിൽ സിഗ്നലിനെ തുടർന്ന് നിർത്തിയിട്ടു. പിന്നാലെ വലിയ ശബ്ദത്തേ‍ാടെ ഇന്ധന ടാങ്ക് പൊട്ടി തീ പിടിക്കുകയായിരുന്നു. ‍‍ഡ്രൈവറും ക്ലീനറും ഒ‍ാടി രക്ഷപ്പെട്ടു. ‍

ഡീസൽ റേ‍ാഡിൽ വ്യാപിച്ചു മറ്റു വാഹനങ്ങൾക്കടുത്തെത്തുമ്പേ‍ാഴേക്കും ലോറിക്കു സമീപമുണ്ടായിരുന്ന വാഹനങ്ങൾ അതിവേഗം സർവീസ് റേ‍ാഡുകളിലേക്കു മാറ്റി. റേ‍ാഡരികിലെ മരത്തിനും തീ പിടിച്ചു. പ്ലൈവുഡിനെ‍ാപ്പം ലേ‍ാറിയും കത്തുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close