KERALANEWSTop News

വടകര പെട്രോൾ പമ്പിൽ വൻ തീപിടിത്തം; ആളപായമില്ലാതെ ദുരന്തം ഒഴിവാക്കിയത് അവസരോചിത ഇടപെടലിലൂടെ

കോഴിക്കോട്: വടകര പെട്രോൾ പമ്പിൽ വൻ തീപിടിത്തം. സൈൻ ബോർഡിൽ പടർന്നുപിടിച്ച തീ അവസരോചിതമായ ഇടപെടലിലൂടെ അണച്ചു. ഇന്ന് വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ട് ആണ് കാരണമെന്നാണ് നിഗമനം.

തിരുവള്ളൂരിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിലാണ് തീപിടിത്തമുണ്ടായത്. പമ്പിൻ്റെ മുൻഭാഗത്ത് സ്ഥാപിച്ച സൈൻ ബോർഡിൽ തീ ആളി പടരുകയായിരുന്നു. പമ്പ് ജീവനക്കാരുടെയും നാട്ടുകാരുടെയും അഗ്നി രക്ഷാ സേനയുടെയും അവസരോചിത ഇടപെടൽ കാരണം പെട്രോൾ നിറക്കുന്ന ഭാഗത്തേക്ക് തീ പടർന്നു പിടിക്കാതെ വൻ ദുരന്തം ഒഴിവായി. അപകട സമയത്ത് നിരവധി വാഹനങ്ങൾ ഇന്ധനം നിറക്കാൻ വേണ്ടി പെട്രോൾ പമ്പിലുണ്ടായിരുന്നു.

പെട്രോൾ പമ്പിൻ്റെ ലൈറ്റ് ഘടിപ്പിച്ച സൈൻ ബോർഡിൽ നിന്ന് വൈദ്യുതി ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വടകരയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ പമ്പ് ജീവനക്കാരും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന്​ ഏറെ ശ്രമകരമായി തീയണച്ചു. ഒന്നരമണിക്കൂറിലേറെ നീണ്ട പരിശ്രമത്തിലൂടെ രാത്രി എട്ടുമണിയോടെയാണ്​ തീ അണച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close