INDIANEWS

മെക്‌സിക്കോയിൽ ജനക്കൂട്ടത്തിനിടയിലേക്ക് വെടിവെയ്പ്പ്; ആക്രമണത്തിൽ കൊല്ലപ്പെട്ടത് 19 പേർ; നോക്കുകുത്തിയായി ഭരണകൂടം

മെക്‌സിക്കോ സിറ്റി: സെൻട്രൽ മെക്‌സിക്കോയിൽ ഞായറാഴ്ച നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ടത് 19 പേർ, സ്റ്റേറ്റ് അറ്റോർണി ജനറൽ ഓഫീസാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക കണക്ക് പുറത്തുവിട്ടത്. മെക്‌സിക്കൻ സമയം ഞായറാഴ്ച രാത്രി 10.30ഓടെയായിരുന്നു ആക്രമണം. മെക്‌സിക്കോയിലെ മിക്കോകാൻ സംസ്ഥാനത്ത് ലാസ് ടിനാജസ് എന്ന ടൗണിലാണ് വെടിവെയ്പ്പുണ്ടായത്. ആഘോഷങ്ങളുടെ ഭാഗമായി ആ സമയത്ത് നിരവധി ആളുകൾ ഒത്തുചേർന്നിരുന്നു.

16 പുരുഷൻമാരും മൂന്ന് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ ആക്രമണത്തിന് പിന്നിൽ ആരാണെന്ന സൂചന ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല.

മെക്‌സിക്കോയിലെ തന്നെ ഏറ്റവുമധികം സംഘർഷ സാധ്യതയുള്ള രണ്ട് സംസ്ഥാനങ്ങളിൽ ഒന്നാണ് മിക്കോകാൻ. ഇന്ധനം കവർച്ച ചെയ്ത് വിൽപന നടത്തുക, മയക്കുമരുന്ന് വിതരണം, മറ്റ് അനധികൃത പ്രവർത്തനങ്ങൾ എന്നിവയ്‌ക്ക് പേരുകേട്ട പ്രദേശമാണിത്. ഇതുമായി ബന്ധപ്പെട്ട് എതിരാളികളായ രണ്ട് മാഫിയ സംഘങ്ങൾ തമ്മിൽ കലഹങ്ങൾ പതിവായിരുന്നു. ക്രിമിനലുകൾ തമ്മിലുള്ള വഴക്കുകളും തർക്കങ്ങളും സംസ്ഥാനത്ത് പലപ്പോഴും നിരപരാധികളുടെ ജീവൻ പൊലിയുന്നതിന് കാരണമായിട്ടുണ്ട്. അത്തരമൊരു തർക്കമാകാം ഞായറാഴ്ച രാത്രി നടന്ന വെടിവെയ്പ്പിൽ കലാശിച്ചതെന്നാണ് വിലയിരുത്തൽ.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close