KERALANEWSTop News

മോൻസൻ കേസ്; മുൻപൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ മൊഴിയെടുത്തു; മൊഴി നാളെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിക്കും

തിരുവനന്തപുരം: മോൻസൻ കേസിൽ മുൻപൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ മൊഴിയെടുത്തു. മോൻസന്റെ വീട്ടിൽ ബീറ്റ്‌ബോക്‌സ് വച്ചതിലും മോൻസന്റെ മ്യൂസിയം സന്ദർശിച്ചതും സംബന്ധിച്ചാണ് ബെഹ്‌റ വിശദീകരണം തേടിയത്. ബെഹ്‌റയുടെ മൊഴി നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും ഐജി ജി ലക്ഷ്മണയെയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു. മോൻസന് ഇത്രയധികം പൊലീസ് സുരക്ഷ കിട്ടിയത് എങ്ങനെയാണെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.

ഇതിന്റെ വിശദീകരണം നാളെ ഹൈക്കോടതിയിൽ സമർപ്പിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ബെഹ്‌റയുടെ ക്രൈംബ്രാഞ്ച് സംഘം ബെഹ്‌റയുടെ മൊഴി രേഖപ്പെടുത്തിയത്. മോൻസന്റെ വീട്ടിൽ ഡിജിപി സന്ദർശിച്ചതിന് പിന്നാലെയാണ് മോൻസന്റെ വീട്ടിൽ ബീറ്റ് ബോക്‌സ് സ്ഥാപിക്കുന്നത്. ഇത് വലിയ വിമർശനങ്ങൾക്ക് കാരണണമാവുകയും ചെയ്തിരുന്നു. പൊലീസ് ആസ്ഥാനത്ത് നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് മോൻസന്റെ കലൂരിലെ വാടകവീട്ടിലും മോൻസന്റെ ചേർത്തലയിലെ കുടുംബവീട്ടിലും ബീറ്റ് ബോക്‌സ് വച്ചതെന്ന രേഖകളും പുറത്തുവന്നിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് വിശദീകരണം തേടിയത്. കൂടാതെ മോൻസന്റെ മ്യൂസീയം സന്ദർശിക്കനുള്ള സാഹചര്യവും അന്വേഷണ സംഘം മുൻപാകെ മുൻ ഡിജിപി വ്യക്തമാക്കി. ബെഹ്‌റയുടെ മൊഴി നാളെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിക്കും. മോൻസനുമായി ഏറെ അടുപ്പം പുലർത്തിയ പൊലീസ് ഉദ്യോഗസ്ഥനാണ് ഐജി ലക്ഷ്മണ. ലക്ഷ്മണയ്‌ക്കെതിരെ വലിയ ആരോപണങ്ങൾ പരാതിക്കാർ ഉന്നയിക്കുകയും ചെയ്തിരുന്നു.

മോൻസന്റെ സാമ്പത്തിക ഇടപാടുകൾ ഐജിക്ക് അറിയാമെന്നും പരാതിക്കാർ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച ഫോൺ രേഖകളും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഐജിയെ എറണാകുളത്തെ ക്രൈംബ്രാഞ്ച് ടീം തിരുവനന്തപുരത്തെത്തി ചോദ്യം ചെയ്തത്. മോൻസന് മുൻഡിജിപിയെ പരിചയപ്പെടുത്തിയതും കലൂരിലെ വാടകവീട്ടിൽ ഡിജിപിയെ എത്തിച്ചത് താനാണെന്നും പ്രവാസി വനിതയായ അനിത പുല്ലയിൽ നേരത്തെ പറഞ്ഞിരുന്നു. പിന്നീട് മോൻസന്റെ തട്ടിപ്പ് തിരിച്ചറിഞ്ഞതിന് പിന്നാലെ ഇത് സംബന്ധിച്ച് അന്നത്തെ ഡിജിപിയെ അറിയിച്ചിരുന്നതായും അനിത വെളിപ്പെടുത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close