Breaking NewsKERALANEWSTop News

കൊട്ടാരക്കരയിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ; ഭാര്യയെയും മക്കളെയും വെട്ടിക്കൊന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്‌തെന്ന് നിഗമനം

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ. ഭാര്യയെയും രണ്ട് മക്കളെയും വെട്ടേറ്റ് മരിച്ച നിലയിലും ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഭാര്യയെയും മക്കളെയും വെട്ടിക്കൊന്ന ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.

നീലേശ്വരം സ്വദേശി രാജേന്ദ്രനെയും കുടുംബത്തെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാജേന്ദ്രൻ, ഭാര്യ അനിത, രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്. വീട് തുറക്കാത്തത് കണ്ട് സംശയം തോന്നിയ നാട്ടുകാർ എത്തിയപ്പോഴാണ് വിവരം പുറംലോകമറിയുന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നതെന്നാണ് നിഗമനം. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close