INSIGHTKERALANEWSTop NewsTrending

നടുവേദനക്ക് പരിഹാരം തേടി ആൾദൈവത്തെ കാണാൻ പോയ വീട്ടമ്മക്ക് നഷ്ടമായത് 54 ലക്ഷം രൂപ; മാമ്പുഴയമ്മ എന്ന തുഷാരക്ക് അമ്പലവും തിരുവാഭരണവും വിലകൂടിയ കാറും വാങ്ങിക്കൊടുത്തത് പറ്റിക്കപ്പെടുകയാണെന്ന് തിരിച്ചറിയാതെ; ഒടുവിൽ ശ്രീദേവിക്ക് നഷ്ടമായത് സ്വന്തം മകനെയും

കൊല്ലം: കുണ്ടറ ഇളംമ്പള്ളൂർ സ്വദേശിയായ ഹിന്ദുജ ആൾദൈവം ചമഞ്ഞ് അൻപത്തിനാലു ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി വീട്ടമ്മ. കൊല്ലം കടപ്പാക്കട സ്വദേശിയായ ശ്രീദേവിയാണ് യുവതിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. നടുവേദന മാറാതെ വന്നപ്പോഴാണ് ശ്രീദേവി സുഹൃത്തിന്റെ നിർദേശപ്രകാരം കുണ്ടറയിലുള്ള ആൾദൈവം തുഷാര എന്ന ഹിന്ദുജയുടെ അടുത്തെത്തിയത്. മാമ്പുഴയമ്മ എന്ന വിളിപ്പേരുള്ള ഈ ആൾദൈവം പല ഘട്ടങ്ങളായി അമ്പതു ലക്ഷത്തിലധികം രൂപയും ബാങ്ക് ഉദ്യോഗസ്ഥനായ തന്റെ മകനെയും തട്ടിയെടുത്തെന്നാണ്‌ ശ്രീദേവി അമ്മയുടെ പരാതി.

ചോർന്നൊലിക്കുന്ന കെട്ടിടത്തിന് പകരം ഒരു ക്ഷേത്രം പണിതു നൽകുകയും സഞ്ചരിക്കാൻ വില കൂടിയ കാർ നൽകുകയും ചെയ്തപ്പോഴും തങ്ങൾ പറ്റിക്കപെടുകയാണെന്ന് അവർ തിരിച്ചറിഞ്ഞിരുന്നില്ല. ഒടുവിൽ നൊന്തുപെറ്റ മകനെയും വശീകരിച്ച് അവരുടെ വശത്താക്കിയതോടെയാണ് ശ്രീദേവി അമ്മയ്ക്ക് എല്ലാം ബോധ്യമായത്. ലഹരിമരുന്നു മറ്റും നൽകി തന്നെയും അവൾ മയക്കിയ കാര്യം പുറത്തുപറയാതെ ആണ് അവർ കൊണ്ട് നടന്നത്. ഒടുവിൽ മകനെയും നഷ്ടമാകുമെന്നായപ്പോഴാണ് നിയമപോരാട്ടത്തിന് ഇവർ ഇറങ്ങി തിരിച്ചത്.

ഹിന്ദുജയുടെ മാനസികവും ശാരീരികവുമായ പീഡനം മൂലം മാസങ്ങളോളം ശ്രീദേവിയമ്മ ചികിത്സയിലായിരുന്നു. പ്രമേഹരോഗിയായ ശ്രീദേവിയ്ക്ക് ജീവൻ തിരികെ ലഭിച്ചത് തന്നെ ഭാഗ്യമെന്നാണ് ഇപ്പോൾ പറയുന്നത്. അവർ നൽകിയ ലഹരി മരുന്നുകളിൽ അകപ്പെട്ട അവർക്ക് വേണ്ടിയായിരുന്നു ശ്രീദേവി കഴിഞ്ഞ കാലം വരെ കഴിഞ്ഞിരുന്നത്. ഒടുവിൽ ഭർത്താവിനെ ഉപേക്ഷിക്കണമെന്നും ഹിന്ദുജയുടെ കൂടെ തമിഴ്നാട്ടിലേക്ക് വരണമെന്നുമായിരുന്നു ഇവരുടെ ഡിമാന്റ്. എന്നാൽ ഇതിനെ എതിർത്തതോടെയാണ് ശരിക്കും ഹിദുജാ മധുരമീനാക്ഷിയായി മാറിയത്. പൂജ മുറിയിൽ വെച്ച് ശ്രീദേവിയെ ശാരീരികമായി മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇതൊന്നുമറിയാതെ മകൻ ഹിന്ദുജയുടെ ചതിക്കുഴിയിൽ അപ്പോഴേയ്ക്കും പെട്ടിരുന്നു.

അമ്മയോളം വളർന്ന മകനെ കൊച്ചു കുഞ്ഞായി കണ്ട് കരിവളയും കളിപ്പാട്ടവുമായിരുന്നു ഹിന്ദുജ അവനു സമ്മാനിച്ചത്. അതിന്റെ കാരണം തിരക്കിയപ്പോൾ അവൻ എനിക്ക് എന്നും കുഞ്ഞ് തന്നെയാണെന്ന് ആയിരുന്നു ഈ ആൾദൈവത്തിന്റെ മറുപടി. അവൻ ഉണ്ണിക്കണ്ണൻ അവനു ഞൻ യശോദയും നീ ദേവകിയുമാണ്. അത് എന്നും അങ്ങനെ തന്നെയായിരിക്കുമെന്നും ഇവർ പറഞ്ഞിരുന്നു. ഇപ്പോൾ മകൻ പൂർണമായും ഈ തട്ടിപ്പ് സ്ത്രീയുടെ വലയത്തിനുള്ളിൽ പെട്ടിരിക്കുകയാണ്.

ആദ്യം അമ്മയെയും പിന്നീട് അമ്മയുടെ അവരുടെ മകനെയുമായിരുന്നു ഹിന്ദുജ ലക്ഷ്യം വെച്ചത്. അതിൽ അവർ വിജയം കാണുകയും മകനെകൊണ്ട് സ്വന്തം അമ്മയെ തള്ളിപ്പറയിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ ‘എന്റെ ദേവിയമ്മയെ ഒന്നും ചെയ്യല്ലേ’ എന്നാണ് പോലീസിനോട് മകൻ പറഞ്ഞത്. നൽകിയ പണവും ആഭരണവും തിരിച്ചെ ചോദിച്ചപ്പോൾ ദേവിയ്ക്ക് നൽകിയത് തിരികെ ചോദിക്കാൻ പാടില്ല എന്നായിരുന്നു ഇവരുടെ മറുപടി. നീ ഇവിടെ ഒരു കുഞ്ഞിനെ തന്നാലും പിന്നീട് അത് തിരികെ ചോദിക്കരുത് എന്ന് അവർ പറഞ്ഞതിന് പിന്നിലെ ചതി ഇപ്പോഴാണ് ശ്രീദേവിയമ്മയ്ക്ക് മനസിലായത്. സന്തോഷപൂർണമായി കഴിഞ്ഞിരുന്ന കുടുംബം തകർത്ത് അവരിൽ നിന്നും മകനെ അടർത്തി മാറ്റിയ ഈ സ്ത്രീയ്ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ നൽകണമെന്നും തന്റെ മകന്റെ ജീവൻ രക്ഷിക്കണം എന്നും മാത്രമാണ് ഇപ്പോൾ ഇവരുടെ അഭ്യർത്ഥന.

ഹിന്ദുജ, അച്ഛൻ ശ്രീധരൻ ഉൾപ്പെടെ അഞ്ചുപ്പേർക്കെതിരെ കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തെങ്കിലും ഇവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. ഇതിന് പിന്നിൽ ശ്രീധരന്റെ രാഷ്ട്രീയ സ്വാധീനമാണെന്ന ആരോപണമാണ് ഇപ്പോൾ ശക്തമാകുന്നത്. പണം നഷ്ടപ്പെട്ടതിന്റെ വഴികളാണ് കടപ്പാക്കട സ്വദേശിയായ പരാതിക്കാരിയായ ശ്രീദേവി പറഞ്ഞത്. പത്തുവർഷം മുൻപ് നടുവേദനയ്ക്ക് മരുന്ന് തേടിയാണ് കുണ്ടറ സ്വദേശിനി ഹിന്ദുജ എന്ന തുഷാരയെ പരിചയപ്പെടുന്നത്. പൂജയും മരുന്നും മന്ത്രവുമായി വിശ്വാസം നേടിയെടുത്തതോടെ ഹിന്ദുജ സാമ്പത്തികമായി ചൂഷണം ചെയ്തെന്നാണ് പരാതി. ക്ഷേത്രം വേണമെന്നാവശ്യപ്പെട്ടപ്പോൾ ഏഴു ലക്ഷം രൂപയ്ക്ക് ഹിന്ദുജയ്ക്ക് ക്ഷേത്രം നിർമിച്ചു നൽകി. പിന്നീടാണ് സ്വർണവും കാറും പണവുമൊക്കെ പലപ്പോഴായി കൈമാറിയത്. തട്ടിപ്പാണെന്ന് തിരിഞ്ഞത് ഏറെ വൈകിയാണെന്നും തിരികെ തരാമെന്ന് പറഞ്ഞ പണവും സ്വർണവുമൊക്കെ ചോദിച്ചപ്പോൾ ഹിന്ദുജ മർ‌ദിച്ചെന്നുമാണ് ശ്രീദേവിയുടെ പരാതി. ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് അംഗമാണ് ഹിന്ദുജയുടെ അച്ഛൻ‌ ശ്രീധരൻ. സാമ്പത്തിക തട്ടിപ്പിന് പിന്നിൽ രണ്ടുപേർക്കും പങ്കുണ്ടെന്നാണ് ശ്രീദേവിയുടെ ആരോപണം. ജാമ്യമില്ലാവകുപ്പുകൾ പ്രകാരമാണ് കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തത്. ഹിന്ദുജയെ കൂടാതെ ശ്രീധരൻ, ലക്ഷ്മിക്കുട്ടി, സഹോദരി തപസ്യ, സഹായി കൃഷ്ണരാജ് എന്നിവർക്കെതിരെയാണ് കേസ്.

പരാതിയുമായി ശ്രീദേവിയമ്മ രംഗത്ത് വന്നതോടെയാണ് ഇവരുടെ സ്വഭാവം ആ നാട്ടുകാർ പോലും മനസിലാക്കുന്നത്. പുറത്ത് പറഞ്ഞാൽ കൊന്നു കളയുമെന്ന ഭീഷണി നിലനിൽക്കെയും തങ്ങളുടെ മകന്റെ ജീവനുവേണ്ടിയാണ് ഈ ദമ്പതികളുടെ നിയമപോരാട്ടം. ജീവന് ഭീഷണിയുള്ളതിനാൽ പോലീസിന്റെ രാത്രികാല പട്രോളിംഗ് ഈ പ്രദേശത്ത് നടക്കുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close