NEWSSPORTS

ഫ്രഞ്ച് ലീഗ്; ഇഞ്ചുറി ടൈം ഗോളിൽ പിഎസ്ജി

ഫ്രഞ്ച് ലീഗിൽ ഒളിമ്പിക് ലിയോണിനെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പിഎസ്ജിക്ക് വിജയം. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 54ാം മിനിറ്റിൽ ഒളിമ്പിക് ലിയോൺ ആണ് ആദ്യം വല കുലുക്കിയത്. ലൂക്കാസ് പക്കേറ്റ ആണ് ഗോൾ സ്‌കോറർ. ശേഷം രണ്ടാം പകുതിയിൽ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ 66ാം മിനിറ്റിൽ കിട്ടിയ പെനാൽറ്റിയിലൂടെ ഗോൾ നേടി പിഎസ്ജിയെ ഒപ്പമെത്തിച്ചു.

മത്സരം സമനിലയിലേക്കു നീങ്ങുമെന്ന് തോന്നിയ ഘട്ടത്തിൽ പകരക്കാരനായി ഇറങ്ങിയ മൗറോ ഇക്കാർഡി പിഎസ്ജിയുടെ വിജയഗോൾ നേടുകയായിരുന്നു. ഇഞ്ചുറി ടൈമിൽ 93ാം മിനിറ്റിൽ ആയിരുന്നു ഇക്കാർഡിയുടെ ഗോൾ. 6 മത്സരങ്ങൾ എല്ലാം വിജയിച്ച് 18 പോയിൻ്റുമായി പിഎസ്ജി തന്നെയാണ് ലീഗിൽ ഒന്നാമത്. പിഎസ്ജിക്കായി മെസ്സി, നെയ്മർ, എംബാപ്പെ, ഡിമരിയ എന്നിവരൊക്കെ കളത്തിലിറങ്ങിയെങ്കിലും ഒരു വലിയ വിജയം നേടാൻ പിഎസ്ജിക്കു സാധിച്ചില്ല. മെസ്സി ഒരു ഫ്രീകിക്ക് എടുത്തിരുന്നെങ്കിലും നിർഭാഗ്യവശാൽ ബാറിൽ തട്ടി തെറിച്ചു പോവുകയായിരുന്നു. പിഎസ്ജി ജേഴ്സിയിൽ ഇതുവരെ മെസ്സിക്ക് ഗോൾ നേടാൻ സാധിച്ചിട്ടില്ല. പിഎസ്ജിയിൽ മെസ്സിയുടെ മൂന്നാം മത്സരമായിരുന്നു ഇത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close