foodHEALTH

ഹൃദയത്തെ സൂക്ഷിക്കാൻ ഇനി പഴവർഗ്ഗങ്ങൾ കഴിച്ചാലോ ? അറിയാം ഇനി പഴവർഗ്ഗങ്ങളുടെ ലോകത്തെക്കുറിച്ച്

മനുഷ്യശരീരത്തിലെ പ്രധാപ്പെട്ട അവയങ്ങളിൽ ഒന്നാണ് ഹൃദയം. അതിനെ സംരക്ഷിക്കേണ്ടത് മറ്റെന്തിനേക്കാളും വലിയ കാര്യമാണ് എന്നാൽ നാൾക്കുനാൾ നമ്മുടെ നാട്ടിൽ ഹൃദ്രോഗികളുടെ എണ്ണം വർധിച്ചു വരികയാണ്. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും ആരോഗ്യകരമല്ലാത്ത ഭക്ഷണശീലങ്ങളുമാണ് ഇത്തരത്തിൽ രോഗികളുടെ എന്നതിൽ കുത്തനെയൊരു ഉയർച്ചക്ക് കാരണം. കൊളസ്ട്രോളും അമിത രക്തസമ്മർദ്ദവുമെല്ലാം ഇതിനോടൊപ്പം കിട്ടുന്ന പരിണിത ഫലങ്ങളാണ്.

നല്ല ഭക്ഷണ ശീലവും ശരിയായ വ്യായാമവും ശീലമാക്കിയാൽ ഒരു പരിധി വരെ ഈ പ്രശ്നങ്ങളെ അകറ്റി നിർത്താൻ സാധിക്കും. ഹൃദയത്തെ സംരക്ഷിക്കാനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില പഴങ്ങളെ പരിചയപ്പെടാം,

ഓറഞ്ച്

സിട്രസ് വിഭാഗത്തിലുള്ള ഓറഞ്ചിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഓറഞ്ച് ആന്റിഓക്സിഡൻറുകളുടെയും നാരുകളുടെയും സ്രോതസാണ്. അതിനാൽ ഇവ ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് ഉത്തമമാണ്.

പപ്പായ

ആന്റിഓക്സിഡൻറുകൾ ധാരാളം അടങ്ങിയ പപ്പായ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിൻ എ, ബി, സി, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയ പപ്പായ നാരുകളാൽ സമ്പന്നമാണ്. കൊളസ്ട്രോളിനെ നിയന്ത്രിക്കാനും പപ്പായ സഹായിക്കും.

ആപ്പിൾ

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലമാണ് ആപ്പിൾ. ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ കാക്കുന്ന വിറ്റാമിൻ എ, ഇ, ബി1, ബി2 , കെ എന്നിവ ആപ്പിളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒപ്പം മറ്റ് മിനറൽസും ഇവയിൽ അടങ്ങിയിരിക്കുന്നു.

സ്ട്രോബെറി

കൊളസ്ട്രോളിൽ നിന്നും രക്ഷ നേടാനും ആന്റിഓക്സിഡൻറുകളും വിറ്റാമിനുകളും മറ്റു ധാതുക്കളും ധാരാളം അടങ്ങിയ സ്ട്രോബെറി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

അവകാഡോ

കൊളസ്ട്രോൾ കുറയ്ക്കാൻ ദിവസവും ഒരു അവക്കാഡോ പഴം കഴിക്കുന്നത് നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഒപ്പം ഹൃദയത്തിന്റെ ആരോഗ്യത്തെയും ഇവ സംരക്ഷിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close